ഫിൻലന്റ്റ് : ലോകരാജ്യങ്ങ ളിൽ നിന്നുള്ള പതിനായിരങ്ങൾ വർഗ്ഗവർണ്ണ വ്യത്യാസങ്ങളെ ത കർക്കുന്ന ദൈവവചനത്തിന്റെ മ റവിൽ, പരിശുദ്ധാത്മ ശക്തിയു ടെ നിറവിൽ ദൈവത്തിന് ഉത്സ വം ആചരിച്ചു.
27-ാമത് ലോക പെന്തെക്കോ സ്‌തു സമ്മേളനം, ലോകസുവി ശേഷീകരണത്തിനും ഉണർവ്വി നും പരിശുദ്ധാത്മാവിന്റെ ശക്തി യും അനുഗ്രഹവും ആഗോളസഭകളിൽ കൂടുതലായി പകരപ്പെട ണമെന്ന ആഹ്വാനത്തോടും വൻപ്രതീക്ഷയോടും ഹെൽസിങ്കി യിൽ സമാപിച്ചു.
കോൺഫറൻസ് ചെയർമാൻ ഡോ. വില്ല്യം എം. വിൽസൺ, പാസ്റ്റർ റിക്ക് വാറൻ, ഡോ. യം ഗൂൺ ലീ, പാസ്റ്റർ റസ്സൽ ഇവാൻ സ് തുടങ്ങിയവർ പ്രസംഗകരാ യിരുന്നു.
ആഗോള പ്രശ്‌നങ്ങളുടെ പ രിഹാരത്തിനും ലോകസുവിശേ ഷീകരണത്തിനും സാർവ്വ ലൗ കിക ഉണർവ്വിനും സഭകൾക്ക് എന്തു ചെയ്യുവാൻ കഴിയുമെന്ന തിനെക്കുറിച്ച് ചർച്ചകളും സെമിനാറുകളും നടന്നു. പങ്കെടുത്തവർ ക്കും തങ്ങളുടെ ശുശ്രൂഷകളിൽ ഒ രു പുത്തൻ ആവേശവും ചൈത ന്യവും നൽകുന്നതിൽ ലോകസ മ്മേളനം വിജയകരമായിരുന്നു.
ഒരു ഉപദേശകസമിതി ഒഴികെ യാതൊരു ഔപചാരികതയും ലോക പെന്തെക്കോസ്‌തു സമ്മേ ളനത്തിനില്ല. 1947-ൽ സൂറിച്ചിൽ ആരംഭിച്ച ലോക സമ്മേളനത്തിൽ എല്ലാ പെന്തെക്കോസ്തു വിഭാഗ ങ്ങളും ഒന്നിച്ചു സഹകരിക്കുന്നു.
ഇന്ത്യയിൽ നിന്നും ഉപദേശക സമിതിയിലേക്ക് പ്രതിനിധിയായി ഡോ. സുദർശൻ കൊമനപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു.
28-ാമത് ലോക പെന്തെക്കോ സ്‌തു സമ്മേളനം 2028 നവംബർ ഒന്നു മുതൽ മൂന്ന് വരെ ഫിലി പ്യൻസിലെ മനിലയിൽ നടക്കുമെ ന്ന് സെക്രട്ടറിയും കൊറിയൻ സി യോൾ ഫുൾ ഗോസ്‌പൽ ചർച്ച് പാസ്റ്ററുമായ ഡോ. യംഗൂൺ ലീ അറിയിച്ചു.




