PRAVASI

ഹേമചന്ദ്രന്റെ മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍;ഒന്നരവര്‍ഷം മുമ്പ് പെണ്‍സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്

Blog Image

ഒന്നര വര്‍ഷം മുമ്പ് കണാതായ വയനാട് പൂമല സ്വദേശി ഹേമചന്ദ്രന്റേത് എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. പോലീസ് പലവഴികളിലൂടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള കുഴിയില്‍ കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പൂര്‍ണ്ണമായും അഴുകിയ നിലയില്‍ അല്ല മൃതദേഹമുളളത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പഴക്കം, മരണ കാരണം എന്നിവയില്‍ വ്യക്തത വരികയുള്ളൂ. ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം സംബന്ധിച്ച് വിവരം ലഭിച്ചത്.

2024 മാര്‍ച്ച് 20 ന് പെണ്‍സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് ഹേമചന്ദ്രന്‍ മായനാട് നടപ്പാലം പാറപ്പുറത്തെ വാടകവീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. പീന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതോടെ ഏപ്രില്‍ ഒന്നിന് ഭാര്യ സുബിഷ പോലീസില്‍ പരാതി നല്‍കി. ആദ്യഘട്ട അന്വേഷണത്തില്‍ വിവരം ഒന്നും ലഭിച്ചിരുന്നില്ല. വിശദമായ അന്വേഷണത്തില്‍ നിരവധിപേരുമായി ഹേമചന്ദ്രന്‍ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തി. ഈ വിവരങ്ങളും കോള്‍ റെക്കോര്‍ഡുകളും കേന്ദ്രീകരിച്ചുളള വിശദമായ പരിശോധനയിലാണ് പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചത്.

നൗഷാദ് എന്ന ആള്‍ക്കു വേണ്ടിയാണ് കൊലപാതകം നടത്തിയത്. പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ പിടിയിലായവര്‍ മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചവരാണ്. മൃതദേഹം ഹേമചന്ദ്രന്റേതാണ് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.