PRAVASI

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിം​ഗ് അടർന്നുവീണു, രോ​ഗികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം പുതിയ സർജിക്കൽ ബ്ലോക്കിൽ

Blog Image

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അപകടം. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന സ്ഥലമാണ്. ആളുകള്‍ വെയ്റ്റ് ചെയ്യുന്ന സ്ഥലത്താണ് ഇന്നലെ രാത്രി സീലിംഗ് അടര്‍ന്നുവീണത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.