KERALA

ചിക്കാഗോ റിവൈവൽ മീറ്റിംഗിൽ റവ ഷാജി എം പോൾ പ്രസംഗിക്കുന്നു

Blog Image

ചിക്കാഗോ: റിവൈവൽ ചിക്കാഗോയുടെ ഈ വർഷത്തെ കൺവെൻഷനിൽ പവർ വിഷൻ ചാനലിലെ പ്രധാന പ്രാസംഗികനായ പാസ്റ്റർ ഷാജി എം പോൾ പ്രസംഗിക്കും ജൂൺ 22 തിങ്കളാഴ്ചയും 23 ചൊവ്വാഴ്ചയും വൈകിട്ട് ആറു മണിക്ക് സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡാനി കെവിൻ ജോൺസൺ, സിസ്റ്റർ ഷൈനി ദാനിയേൽ എന്നിവർ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തും. ഭാരവാഹികളായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ജോയൽ ഷാജി, സ്റ്റെഫിൻ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. പകൽ യോഗങ്ങൾ ചാക്കോ തോമസിന്റെ ഭവനത്തിൽ നടക്കും.

വിവരങ്ങൾക്ക് 224 623 2980.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.