PRAVASI

വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ;അമേരിക്കൻ പ്രതീക്ഷ

Blog Image

അമേരിക്കൻ ജനത കഴിഞ്ഞ നവംബറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ടയ്ക്ക് നൽകിയ വൻ നിയോഗത്തിന്റെ പ്രതിഫലനമാണ് ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് റിപ്പബ്ലിക്കൻ സ്റ്റാറ്റർജിസ്റ്റ് സ്റ്റാൻലി ജോർജ്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കുന്ന ബില്ലിൽ അമേരിക്കൻ സാമ്പത്തിക,വ്യവസായിക, ഉത്പാദന മേഖലകൾക്കും രാജ്യസുരക്ഷയ്ക്കും ജനക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകുന്നു.

ചരിത്രത്തിലെ തന്നെ വലിയ നികുതി ഇളവുകൾ പ്രഖ്യാപിച്ച ബിൽ കുട്ടികൾക്കുള്ള ‘ചൈൽഡ് ടാക്സ് ക്രെഡിറ്റിൻ്റെ തുക ഉയർത്തി.

പാർപ്പിട നികുതി ഗണ്യമായി വെട്ടിക്കുറച്ച് ബിൽ ആകർഷകമായി.

അതിർത്തി സംരക്ഷണത്തിനായി 350 ബില്യൺ നീക്കിവെച്ച് രാജ്യസുരക്ഷ ഉറപ്പാക്കുന്നു.

അമേരിക്കയിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ സോഷ്യൽ സെക്യൂരിറ്റിയിൽ സർക്കാർ ആയിരം ഡോളർ നിക്ഷേപിക്കുന്ന ട്രംപ് അക്കൗണ്ട് പ്രതീക്ഷ ഉണർത്തുന്നു.
ഓവർടൈം, ടിപ്പ് വരുമാനങ്ങൾക്ക് നികുതി ഒഴിവാക്കി അമോരിക്കൻ സർവീസ് വർക്കേഴ്സിന് വലിയ ആശ്വാസമേകി.
സോഷ്യൽ സെക്യൂരിറ്റി ടാക്സ് ഇളവുകൾ നൽകി സീനിയേഴ്സിനെ ചേർത്തുപിടിക്കുന്നു.

ഊർജ്ജ സ്വാതന്ത്ര്യം, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് വിവിധ സൗജന്യങ്ങളുണ്ട്.

അമേരിക്കൻ നിർമ്മിത വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വലിയ പലിശയിളവും ഉൽപാദനവും, തൊഴിൽ അവസരവും വർദ്ധിപ്പിക്കും.

ജനക്ഷേമ പദ്ധതികളായ മെഡികെയർ, ഫുഡ് സ്റ്റാമ്പ്, ക്യാഷ് കാർഡ് പുന :പരിശോധന കർശനമാക്കിയത് നിലവിലുള്ള ദശലക്ഷക്കണക്കിന് ദുരുപയോഗവും,തട്ടിപ്പ്,വെട്ടിപ്പുകളും തടയും.
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി വഴിവിട്ട സൗജന്യങ്ങൾ നൽകി ജനങ്ങളെ വോട്ടുബാങ്ക് ആക്കാനുള്ള ഇടതുപക്ഷ, ലിബറൽ അജണ്ടകൾക്കുള്ള പ്രഹരമാണ് ബിൽ എന്നും സ്റ്റാൻലി ജോർജ് പറഞ്ഞു.

സ്റ്റാൻലി ജോർജ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.