ഓണം, ഓണം പോന്നോണം
ഇത് ഓണത്തപ്പൻ വന്നോണം!
മാവേലിത്തിരുമന്നൻ വന്നാൽ
മാലോകർക്കതു തിരുവോണം!
അത്തം മുതലാ പത്തുദിനത്തിൻ,
ആഘോഷങ്ങൾ പലതാണ്.
ആഹ്ലാദത്താൽ ആറാടിനാം,
ആനദത്തിൻ ദിനമല്ലോ!
പൂക്കളുനുള്ളാൻ പോകണമെന്നും
പൂക്കളമെന്നും ഉണ്ടാക്കാൻ!
പൂക്കളമെന്നും മാറ്റീടേണം, പുതിയതു, പുതിയതു വിതറീടാൻ.
എന്തൊരു ചന്തം ആകുന്നെന്നും, ഏവരുമൊന്നായ് ചേരുമ്പോൾ.
എന്നും ഹൃദയകോണുകളിൽ അത്,
ഏകും നല്ല സുഗന്ധങ്ങൾ!
സദ്യകൾ വട്ടം കൂടുന്നവിടെ, സാമ്പാർ,അവിയൽ, പപ്പടവും!
പായസമഞ്ചുവേണന്നമ്മ, പാവം അച്ഛനു കൺഫ്യൂഷൻ!
പുത്തനുടുപ്പുകൾ കണ്ടിട്ടെന്റെ കണ്ണൊന്നഞ്ചിച്ചിടുമ്പോൾ,
പൂത്തിരികത്തിക്കേണം എന്നൊരു വാശിയിൽ ആങ്ങളവന്നെത്തി.
കണ്ണുകളെഴുതി പൊട്ടുകൾതൊട്ട്,
സുന്ദരിമാരായ് സോദരിമാർ!
പട്ടുകളാകും സാരിയിലവരോ, മിന്നും നല്ലോരു താരംപോൽ!
തിരുവാതിരയുടെ ചുവടുകളവിടെ,
തിരമാലകൾ പോലുയരുന്നു.
വീരവിരടകുമാര വിഭോ, ചാരുതരഗുണ സഗരമോ!
ഉറ്റവരുടയവരെത്തുന്നു, അവർ സമ്മാനപ്പൊതി നൽകുന്നു!
വിഭവസമൃദ്ധം സദ്യകളിന്ന്,
വയറുമറന്നവർ ഉണ്ണുന്നു!
ഓട്ടം, ചാട്ടം, ഊഞ്ഞാലാട്ടം,ധടുധടു,തിടുതിടു
എല്ലാർക്കും!
കടുവാകളിയും, ചീട്ടുകൾ കളിയും അച്ഛന്മാർക്കും സന്തോഷം.
വള്ളംകളിയുടെ വേഗതയേറി, ചുണ്ടൻവള്ളം
മുന്നിലിതാ
തിത്തിത്താരാ, തിത്തിത്തയ്, തിത്തയ് തക
തെയ്തെയ് തോം.
നയനമനോഹര കാഴ്ചക്കൾ ഏറെ,
നാട്ടാർക്കൊക്കെ നല്ലോണം!
എന്തൊരു മോദം സോദരരെ, ഇത് എന്നും
നിലനിന്നീടട്ടെ!
ഇല്ലില്ലിനീയൊരു ഇല്ലായ്മകളും, എങ്ങും
കണ്ടില്ലെവിടെയും.
ഏവരുമൊന്നായ് കൂടിവരുന്നു, മാവേലിയ്ക്കതു സന്തോഷം.
ഓർക്കുക പ്രിയരേ, സോദരരെ,
ഇത് ഈശ്വരദാനം ഈ ദിവസം,
നന്ദികരേററി നാം പോയീടാം ,
ഇനി ഒത്തിരി ഓണം ഉണ്ടിടുവാൻ!!!

ഉഷ നായർ ഡാളസ്

