കൊച്ചി, 09 നവംബർ 2026: കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (കോട്ട) നൽകുന്ന 2026-ലെ പ്രൊഫഷണൽ എക്സലൻസ് അവാർഡ് നേട്ടത്തിൽ ഡോ. ജോസഫ് സണ്ണി. ഒക്യുപേഷണൽ തെറാപ്പി രംഗത്തെ മാതൃകാപരമായ സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള അംഗീകാരമായിട്ടാണ് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി പുരസ്‌കാരത്തിന് അർഹനായത്. 'കോട്ട' സംഘടിപ്പിച്ച ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനിൽനിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. ആതുരശുശ്രൂഷാ രംഗത്ത് രോഗമുക്തിക്കൊപ്പം വ്യക്തികളുടെ സ്വതന്ത്ര ജീവിതവും ഉറപ്പാക്കുന്നതിൽ തെറാപ്പിസ്റ്റുകളുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
എസ്.ആർ.എം. മെഡിക്കൽ കോളേജിൽ നിന്ന് ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ജയ്പൂർ എം.വി.ജി. സർവകലാശാലയിൽ നിന്ന് കുട്ടികളിലെ ഓട്ടിസം സ്ക്രീനിംഗിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട് ഡോ. ജോസഫ് സണ്ണി. കേരളത്തിൽ ഒക്യുപേഷണൽ തെറാപ്പി പഠന കോഴ്സുകൾ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, നേരത്തെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ ഫൗണ്ടർ ഡോ. മേരി ഫിലിപ്, സെക്രട്ടറി ഡോ. സി. സ്മൃതി ജോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



