PRAVASI

നായര്‍ അസ്സോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി

Blog Image

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്‍റിനിയല്‍ ആക്ടിവിറ്റി സെന്‍ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു.
സെറാഫിന്‍ ബിനോയിയുടെ ഈശ്വരപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച ഓണാഘോഷത്തില്‍ പ്രസിഡണ്ട് വിജി നായര്‍ സദസ്സിനെ സ്വാഗതം ചെയ്യുകയും ഓണാശംസകള്‍ നല്കുകയും ചെയ്തു.
ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി മഹാബലിയെയും മുഖ്യാതിഥിയായി എത്തിയ മാണി സി. കാപ്പന്‍ എംഎല്‍എയെയും വേദിയിലേക്ക് ആനയിച്ചു. ഓംകാരം ചിക്കാഗോയുടെ വാദ്യകലാകാരന്മാര്‍ അവതരിപ്പിച്ച ചെണ്ടമേളം വളരെ ഗംഭീരമായിരുന്നു.
മാണി സി. കാപ്പന്‍ എംഎല്‍എ ഓണാഘോഷ പരിപാടികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ പ്രസിഡണ്ടും മറ്റു ഭാരവാഹികളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കുചേര്‍ന്നു. മോന്‍സ് ജോസഫ് എംഎല്‍എയും ചടങ്ങില്‍ പങ്കുചേരുകയും ഓണസന്ദേശം നല്കുകയും ചെയ്തു. എംഎല്‍എമാര്‍ രണ്ടുപേരെയും സതീശന്‍ നായര്‍ സദസ്സിനു പരിചയപ്പെടുത്തി.
ശ്രീമതി പ്രസന്ന അവതരിപ്പിച്ച ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള മോഹിനിയാട്ടം, ബിമല്‍ നായരുടെ ഗാനാലാപനം, മോഹിത് അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍, സെറാഫിന്‍റെ ഡാന്‍സ്, തരംഗ് കൂട്ടായ്മയുടെ ഗായത്രി നായര്‍ കൊറിയോഗ്രാഫ് ചെയ്ത നൃത്തം, സെറാഫിന്‍ ബിനോയിയുടെ ഓണപ്പാട്ട്, സിദ്ധാന്ത് വിനോദിന്‍റെ ഓടക്കുഴല്‍ ആലാപനം, സൗപര്‍ണിക കലാക്ഷേത്രയുടെ ശ്രീമതി വിനിത പ്രവീണിന്‍റെ ശിക്ഷണത്തില്‍ അഭ്യസിച്ച കലാകാരന്മാരുടെയും കലാകാരികളുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍, ദീപു നായരുടെ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി.
ലീലാ പിള്ളയും ശോഭാ നായരും അത്തപ്പൂവിട്ടു. വിജി നായര്‍, വിജയമ്മ കൈമള്‍, കലാ നായര്‍ തുടങ്ങിയവര്‍ താലപ്പൊലിക്കു നേതൃത്വം നല്കി. ജിതേന്ദ്ര കൈമളുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി. മഹാബലിയായി രമേഷ് ചിറ്റൂര്‍ വേഷമിട്ടു. ദീപു നായര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും എംസിയുമായിരുന്നു. കൂടാതെ ലക്ഷ്മി സുരേഷും എംസിയായി പ്രവര്‍ത്തിച്ചു.
മറ്റു വിവിധ പരിപാടികള്‍ക്ക് എം.ആര്‍.സി. പിള്ള, അരവിന്ദ് പിള്ള, രഘുനാഥന്‍ നായര്‍, രാജഗോപാലന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ദീപക് നായര്‍, പ്രസന്നന്‍ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.