PRAVASI

മലയാളി സന്യാസിനി സംഗമം

Blog Image

ചിക്കാഗോ: സെ. തോമസ് സീറോ മലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമം സംഘടിപ്പിക്കുന്നു. ചിക്കാഗോ ബെൻസെൻവില്ല് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് 2026 ഏപ്രിൽ 17, 18 (വെള്ളി, ശനി) തീയതികളിലാണ് ഈ സന്യാസ സമർപ്പിത സംഗമം നടക്കുക.

അമേരിക്കയിലും കാനഡയിലും വിവിധ രൂപതകളിൽ ആതുര ശുശ്രൂഷാരംഗത്തും കാരുണ്യ പ്രവർത്തന ശുശ്രൂഷകളിലും വിദ്യാഭാസ മേഖലകളിലും മിഷനറിമാരായി ശുശ്രൂഷ ചെയ്യുന്ന വിവിധ സന്യാസിനി സമൂഹങ്ങളിൽപെട്ട മലയാളി സിസ്റ്റേഴ്സിന്റെ ഇദംപ്രഥമായ ഒരു സമ്മേളനം ആണ് ഇതിലൂടെ ലക്‌ഷ്യം വക്കുന്നത്. അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ നേതൃത്വത്തിൽ രൂപതയുടെ വികാരി ജനറാൾമാരായ റവ. ഫാദർ തോമസ് മുളവനാൽ, റവ. ഫാദർ ജോൺ മേലേപ്പുറം, വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ റവ. ഫാദർ തോമസ് കടുകപ്പള്ളിൽ, ബെൻസെൻവില്ല് സേക്രഡ് ഹാർട്ട് പള്ളി വികാരി റവ. ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. സിജു മുടക്കോടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ഈ സമർപ്പിത സംഗമത്തിന്റെ ജനറൽ കോർഡിനേറ്റർ ശ്രീ ടോണി പുല്ലാപ്പള്ളി ആണ്.

ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം വൈകുന്നേരം അഞ്ചുമണിക്കുള്ള സമൂഹബലിയോടെ ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെടും. തുടർന്ന് വിശിഷ്ട അതിഥികളുടെ മഹനീയ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടക്കും. പതിനെട്ടാം തീയതി ശനിയാഴ്ച ഉച്ചയോടെ സമ്മേളനം അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും തുടർന്നുള്ള കലാപരിപാടിയിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.

ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മലയാളികളായ സമർപ്പിത സന്യാസിനി സമൂഹാംഗങ്ങൾ രജിസ്റ്റർ ചെയ്ത് ഈ സംഗമത്തിൽ പങ്കാളികൾ ആകണമെന്ന്  സംഘാടക സമിതി സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. റെജിസ്ട്രേഷന് ജയിംസ് മന്നാകുളം (312 622 3326), സി. ലിസ്സാ (281 919 9583) എന്നിവരെ ബന്ധപ്പെടുക. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.