PRAVASI

മുരളീ ജെ നായരെ കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം ആദരിച്ചു

Blog Image

മുരളീ ജെ നായരെ കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം ആദരിച്ചു. കണ്ണനാകുഴിയുടെ അഭിമാനമായ നിയമജ്ഞനും ലോകസഞ്ചാരിയും സാഹിത്യകാരനുമായ ശ്രീ മുരളീ ജെ നായരെ ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരത്തിന് ശേഷം ഇടവക വികാരി ടിനുമോൻ അച്ഛന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിക്കൻ ഡാനിയൽ കുട്ടി ശമ്മാശൻ സ്വാഗതം ആശംസിക്കുകയും ഇടവകയുടെ മലങ്കര അസോസിയേഷൻ പ്രതിനിധി ശ്രീ ബേബിക്കുട്ടി ജോർജ്, ഇടവക ട്രസ്റ്റി ശ്രീ രാജൻ സഹദാസ്, ഇടവക സെക്രട്ടറി ശ്രീ ജോസ് മത്തായി എന്നിവർ ആശംസ പ്രസംഗം നടത്തുകയും, ഇടവക വികാരി പൊന്നാട അണിയിച്ച് മെമെന്റോ നൽകി മുരളി ജെ നായരെ അനുമോദിക്കയും ചെയ്തു. അദ്ദേഹത്തിന്റെ ഏഴാമത്തെ പുസ്തകമായ " പ്രണയത്തിന്റെ ഉല്പത്തി പുസ്തകം " ഇടവകയുടെ ലൈബ്രറിയിലേക്ക് OCYM പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.