PRAVASI

കാലിൻ്റെ സുവിശേഷവുമായി ജോൺസൻ ശമുവേൽ ഫൊക്കാന കൺവൻഷനിൽ

Blog Image

കാലില്ലാത്തവർക്ക് പകരം ക്രിത്രിമ കാൽ നൽകി കാലിൻ്റെ സുവിശേഷവുമായി ജോൺസൻ ശാമുവേൽ USA വീണ്ടും എത്തുന്നു. കഴിഞ്ഞ നിരവധി വർഷക്കാലമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജാതി മത ഭേദമെന്യേ കാലില്ലാത്തവർക്ക് ജർമ്മൻ ടെക്നോളജി ഉപയോഗിച്ചുള്ള ക്രിത്രിമ കാൽ നൽകി സമൂഹത്തിന് മാതൃക യാകുക യാണ് ജോൺസൻ ശാമുവേൽ .അമേരിക്കയിൽ ന്യൂയോർക്കിൽ താമസിക്കുന്ന പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായ അദ്ദേഹത്തിൻ്റെ സ്വന്തം നാടായ ചെങ്ങുന്നുറിനടുത്തുള്ള വെട്ടിയാറിൽ അദ്ദേഹം നടത്തുന്ന ക്ലിനിക്ക് കഴിഞ്ഞ ദിവസം സന്ദർശിച്ചു. ക്രിത്രിമ കാലുകൾ നിർമ്മിക്കുന്നതിനുള്ള എല്ലാ സാധന സാമഗ്രികളും ജർമ്മനിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് .ആവശ്യക്കാരുടെ ആവശ്യമനുസരിച്ച് കാലുകൾ രൂപകൽപ്പന ചെയ്യുന്ന ജോലിയാണ് ലൈഫ് & ലിംഫ് ഫൗണ്ടേഷൻ ക്ലിനിക്കിൽ നടക്കുന്നത്. ഈ വർഷം 50 പേർക്കാണ് ഓഗസ്റ്റ് മാസം രണ്ടാം തീയതി കുമരകം ഗോകുലം റിസോർട്ടിൽ നടക്കുന്ന ഫൊക്കാനോ കൺവൻഷനിൽ നൽകുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് 2 ലക്ഷം മുതൽ മുകളിലോട്ട് വില വരുന്ന കാലുകളാണ് അദ്ദേഹം നൽകിവരുന്നത് .അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ ഫാ. ഡേവിഡ് ചിറമേൽ അച്ചനാണ് കാലിൻ്റെ സുവിശേഷം എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തോടൊപ്പം ഈ പദ്ധതിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഞാനും ഒരു സഹയാത്രികനായി ചേർന്ന് വരികയാണ്

2011- ൽ അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവൽ കുടുംബമായി കേരളം സന്ദർശിക്കുമ്പോൾ, ഒരു കാല് നഷ്ടപ്പെട്ട മനുഷ്യനെ കാണുവാൻ ഇടയായി. അപ്പോൾ തന്റെ ഹൃദയത്തിൽ ഒരു പ്രേരണ ഉണ്ടായതനുസരിച്ച് ഓരോ വർഷവും നിർധനരായ 10 പേർക്ക് ഏറ്റവും നല്ല കൃത്രിമക്കാർ നൽകി സഹായിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ 2014 ൽ തന്റെ സ്വന്തം സാമ്പത്തികം കൊണ്ട്, ശ്രീ. കോശി വർഗീസിന്റെ സഹകരണത്തോടെ, ലൈഫ് ആൻഡ് ലിംബ് എന്ന സംഘടന രൂപീകരിക്കുകയും, ഓട്ടോ ബോക്ക് എന്ന ജർമ്മൻ കമ്പനിയിൽ നിന്നും ഒരു കാലിന് ഏകദേശം 2 ലക്ഷം രൂപ നിരക്ക് വരുന്ന കൃത്രിമക്കാലുകൾ വാങ്ങി 20 പേരെ സഹായിക്കുകയും ചെയ്തു.

ഈ മഹത്തായ പ്രവർത്തനം കണ്ടപ്പോൾ, തന്റെ സഹോദരങ്ങളും സുഹൃത്തുക്കളും സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നു. അങ്ങനെ കാല് സ്വീകരിക്കുന്നവരുടെ എണ്ണം 20ൽ നിന്ന് 30, 40, 50, 100 എന്നിങ്ങനെ ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ലൈഫ് ആൻഡ് ലിംബ് ഇതുവരെ 304 ആളുകളെയാണ് ഏറ്റവും മികച്ച കൃത്രിമക്കാൽ നൽകി സഹായിച്ചത്.

2023 നവംബറിൽ, മാവേലിക്കര, വെട്ടിയാറിൽ ലൈഫ് ആൻഡ് ലിംബ് എന്ന പേരിൽ തുടങ്ങിയ ക്ലിനിക്കിന്റെ ഉദ്ഘാടനകർമ്മം ശ്രീ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. അന്നുമുതൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് കൂടുതൽ മികച്ച സേവനം നൽകാൻ കഴിയുന്നു.

ഈ വർഷം (2025) രണ്ട് ഘട്ടമായി കാലുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആദ്യ ഘട്ടം, ഓഗസ്റ്റ് മാസത്തിൽ 40 പേർക്കായി 42 കാലുകളാണ് നൽകുന്നത്. ഏറ്റവും അർഹരായ ആളുകളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ട്. കൃത്രിമക്കാൽ ഉപയോഗിക്കുവാൻ തടസ്സമായിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, സാമ്പത്തികമായി പിന്നോക്കമുള്ളവർ ആയിരിക്കണം (They must be healthy and not wealthy) എന്നിവയാണ് നിബന്ധനകൾ.

2025 ഓഗസ്റ്റ് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം, കുമരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫോക്കാന കൺവെൻഷന്റെ ചടങ്ങിൽവെച്ച്,
മുൻ വർഷങ്ങളിലെപ്പോലെ തന്നെ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും, മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് കൃത്രിമക്കാലുകൾ നൽകുന്നത്.

മുൻ വർഷങ്ങളിൽ "ലൈഫ് ആൻഡ് ലിംബ്" പദ്ധതിയിലൂടെ കൃത്രിമ കാലുകൾ ലഭിച്ച 25 പേരുടെ ജീവിതാനുഭവങ്ങൾക്കാണ് "പ്രതീക്ഷയുടെ ചുവടുകൾ" എന്ന പേരിൽ പുസ്തകരൂപം നൽകിയത്. ഈ പുസ്തകം 2024 ഡിസംബറിൽ നടന്ന കൃത്രിമക്കാൽ വിതരണ പരിപാടിയിൽ, ഫാ. ബോബി ജോസ് കട്ടിക്കാട് ഔദ്യോഗികമായി പ്രകാശനം ചെയ്തു.
പുസ്തകത്തിന്റെ കുറച്ച് കോപ്പികൾ ഇപ്പോൾ ഇവിടെ ലഭ്യമാണ്. ഇതുവരെ ഇതിന്റെ കോപ്പി ലഭിച്ചിട്ടില്ലാത്ത, വായനയിൽ താൽപര്യമുള്ളവർക്ക് ഒരു കോപ്പി സൗജന്യമായി ലഭ്യമാകുന്നതാണ്.

ഓഗസ്റ്റ് 2 ന് ക്രമീകരിച്ചിരിക്കുന്ന കൃത്രിമക്കാൽ വിതരണ ചടങ്ങിലേക്ക് നിങ്ങളെ ഓരോരുത്തരെയും ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു നാളിതുവരെ നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും ഞങ്ങളുടെ നിസീമമായ നന്ദി അറിയിക്കുന്നു.
Website: www.lifeandlimbs.org

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.