PRAVASI

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രതിഭകളുടെ സാന്നിദ്ധ്യമായി ഫൊക്കാന കേരളാ കൺവൻഷൻ

Blog Image

കോട്ടയം: ഫൊക്കാനയുടെ 2025 ലെ കേരളാ പ്രവേശം വിവിധ രംഗങ്ങളിലെ പ്രതിഭകളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായിരിക്കുമെന്ന ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, കേരളാ കൺവൻഷൻ ചെയർമാൻ ജോയി ഇട്ടൻ  എന്നിവർ അറിയിച്ചു.
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ , പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മന്ത്രിമാരായ വി. എൻ വാസവൻ , കെ . രാജൻ , കെ.ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, ആർ . ബിന്ദു, മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള , എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് , കെ.സി വേണുഗോപാൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  എം എൽ എ , എം എൽ  എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , റോജി ജോൺ , ചാണ്ടി ഉമ്മൻ , ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണൻ ,  സാഹിത്യകാരൻ കെ.വി മോഹൻ കുമാർ ,ഫാ. ഡേവിസ് ചിറമേൽ , മാധ്യമ പ്രവർത്തകരായ ആർ. ശ്രീകണ്ഠൻ നായർ , ജോസ് കള്ളി വയലിൽ , ജോസ് പനച്ചിപ്പുറം , പ്രമേഷ് കുമാർ , സന്തോഷ് ജോർജ് , അനിൽ അടൂർ , വി. ജെ ജെയിംസ് , ശ്രീകുമാർ ,ശരത് ചന്ദ്രൻ , പത്തനം തിട്ട ജില്ല യു ഡി എഫ് ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ , ജോസഫ് എം പുതുശ്ശേരി , ദിനേശ് പണിക്കർ , ബൈജു കൊട്ടാരക്കര തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ ഫൊക്കാന കൺവൻഷൻ്റെ ഭാഗമാകും. 
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ ആഗസ്റ്റ് ഒന്നിന്ന് വൈകിട്ട് 5:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി മൂന്ന് ദിവസം നിരവധി പരിപാടികളാണ് അരങ്ങേറുക .  സാഹിത്യ സെമിനാർ, സാഹിത്യ അവാർഡ്, ഭാഷയ്ക്കൊരു ഡോളർ, ബിസിനസ് സെമിനാർ , വനിതാ സമ്മേളനം , നേഴ്സിംഗ് സ്കോളർഷിപ്പ് പുരസ്കാരം, ചലച്ചിത്ര താരങ്ങളുടെയും ഗായകരുടേയും പരിപാടികൾ , ഇന്ത്യയിലെ മികച്ച കാർട്ടൂണിസ്റ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലൈവ് കാരിക്കേച്ചർ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് കൺവൻഷനിൽ എത്തുന്നവരെ കാത്തിരിക്കുന്നതെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ , കേരളാ കൺവൻഷൻ ചെയർമാൻ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, വിമൻസ് ഫോറം ചെയർ പേഴ്സൺ രേവതി പിള്ള, ഇൻ്റർ നാഷണൽ കൺവൻഷൻ കോ ഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ , കേരളാ കൺവൻഷൻ കോ ഓർഡി നേറ്റർ സുനിൽ പാറയ്ക്കൽ , ഡോ. മാത്യു ലൂക്കോസ് മന്നിയോട്ട് , ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗങ്ങൾ , ഫൊക്കാനാ എക്സിക്യുട്ടീവ് അംഗങ്ങൾ, ആർ വി. പി മാർ എന്നിവർ അറിയിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.