കരാര്‍ ജോലികള്‍ ചെയിതിരുന്ന വിഷ്ണുവും നഴ്‌സായ ഭാര്യ രശ്മിയും ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണി. കോവിഡിന് ശേഷം കരാര്‍ ജോലിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരുന്നു വിഷ്ണു. ഈ അവസരത്തിലാണ് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയയില്‍ നിന്ന് പണം കടം വാങ്ങിത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ വര്‍ക്കുകള്‍ ലഭിക്കാതെ വന്നതോടെ പ്രതിസന്ധി ഏറി.
പലിശ മുടങ്ങിയതോടെ ഭീഷണിയുമായി ബ്ലേഡ് മാഫിയയും സജീവമായി. ഇന്നലെ വീട്ടിലെത്തി സംഘം വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തിയും പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു. ഇതോടെയാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്തതെന്നാണ് വിവരം.
കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍, ഭാര്യ രശ്മി സുകുമാരന്‍ എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വയം മരുന്ന് കുത്തിവച്ചാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംബിച്ചിട്ടുണ്ട്.

