ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ "ഉല്ലാസ കൂട്ടായ്മ "ഒരുക്കി.ലെയ്ക്ക് ഗ്രെയിപ്പ് വൈനിലുള്ള സിൽവർ ലെയ്ക്കിൽ ഒരു ക്രൂസ് പ്രോഗ്രാം ഒരുക്കിയാണ് ഏവർക്കും "ഉല്ലാസ കൂട്ടായ്മ"ഒരുക്കിയത്.പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഏവരും ഈ കൂട്ടായ്മയിൽ ആവേശത്തോടെ പങ്കെടുത്തു.സെൻ്റ് ജോസഫ്സ് കോൺഗ്രിഗേഷൻ സുപ്പീരിയർ സി.സൗമി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഉല്ലാസവീര്യം ഉള്ളിൽ പേറി ആയിരിക്കുന്നിടത്തെ സജീവമാക്കണം എല്ലാവരും എന്ന് വികാരി ഫാ ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി.കോർഡിനേറ്റർ തിയോഫിൽ ചാമക്കാലയുടെയും മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളുടെ യും നേതൃത്വം "ഉല്ലാസയാത്രയെ"കൂടുതൽ സജീവമാക്കി.മൂന്ന് മണിക്കൂർ നടത്തപ്പെട്ട കൂട്ടായ്മ ഏവരിലും പുത്തൻ ഉണർവിൻ്റെ നിമിഷമാക്കി മാറ്റി.







