PRAVASI

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാനെ ആദരിച്ചു

Blog Image

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാനെ ആദരിച്ചു


ഡാളസ് : ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാനെ ആദരിച്ചു. വർത്തമാനകാലത്ത് അമേരിക്കൻ ഐക്യ നാടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒട്ടും വൈകാതെ തന്നെ ജനങ്ങളിൽ എത്തിക്കുന്ന പി. പി ചെറിയാൻ കഴിഞ്ഞ 22 വർഷങ്ങളായി വിവിധ മാധ്യമളിലൂടെ വാർത്ത പ്രാധാന്യമുള്ള വാർത്തകൾ അറിയിച്ചു പോരുന്നു. അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ സൗമ്യനും നല്ല സമീപനവുമുള്ള ആൾ എന്നു പരക്കെ അറിയപ്പെടുന്ന പി. പി ചെറിയാൻ ഗുണകരവും ഗവേഷണപരവുമായ വാർത്തകൾ കൂടാതെ നിരവധി ലേഖനങ്ങളും എഴുതിട്ടുണ്ട്. പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലെ അപ്രഖ്യാപന പരിപാടി ഇനമായിരുന്നു ഈ ആദരവ്. പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ മുഖ്യാതിഥിയായി സണ്ണിവെയ്ൽ സിറ്റി കൌൺസിൽ അംഗം മനു ഡാനി,

കേരള അസോസിയേഷൻ പ്രസിഡന്റ്‌ പ്രദീപ് നാഗനൂലിൽ,ഇന്ത്യ കൽച്ചുറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ്‌ ഷിജു എബ്രഹാം, കേരള ലിറ്റററി അസോസിയേഷൻ പ്രതിനിധി സി.വി ജോർജ്, ലാന പ്രതിനിധി ഹരിദാസ്‌ തങ്കപ്പൻ, വേൾഡ് മലയാളി പ്രതിനിധി ഗോപാല കൃഷ്ണ പിള്ള, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് പ്രതിനിധി മീന ചിറ്റിലപ്പിള്ളി, നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് സെക്രട്ടറി ഏയ്ജൽ ജ്യോതി, സൗഹൃദവേദി പ്രതിനിധി സുകു വർഗീസ്, അജയ് കുമാർ, കവി ജോസ് ഒച്ചാലിൽ,ബോബൻ കൊടുവത്ത്,

യൂത്ത് ഓഫ് ഡാളസ് പ്രതിനിധി ജിജി പി സ്കറിയ നിരവധി സാമൂഹ്യ സംസ്ക്കാരിക പ്രതിനിധികൾ പങ്കെടുത്തു. സെക്രട്ടറി ബിജിലി ജോർജ് പ്രസ്തുത പരിപാടിക്ക്‌ നന്ദി അറിയിച്ചു.

കൂടാതെ ഐ.പി.സി.എൻ.റ്റി ഭാരവാഹികളായ സിജു വി ജോർജ്, പ്രസാദ് തിയോടിക്കൽ , ലാലി ജോസഫ് , ഡോ. അഞ്ജു ബിജിലി , സാം മാത്യു ,അഡ്വൈസറി ബോർഡ് ചെയർമാന് ബെന്നി ജോൺ ,തോമസ് ചിറമേൽ , ജോജോ കോട്ടക്കൽ ,ടി സി ചാക്കോ, എന്നിവരും പങ്കെടുത്തു.

Related Posts