INDIAN

രണ്ടാം ഘട്ടത്തിലും ജനാധിപത്യത്തിന്റെ ഉത്സവം ജനം ആഘോഷമാക്കുന്നു: നരേന്ദ്ര മോദി

Blog Image

വോട്ടിങ് രണ്ടാം ഘട്ടത്തിലും ജനാധിപത്യത്തിന്റെ ഉത്സവം ജനം ആഘോഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും നരേന്ദ്ര മോദി പറഞ്ഞു.


ഡല്‍ഹി: വോട്ടിങ് രണ്ടാം ഘട്ടത്തിലും ജനാധിപത്യത്തിന്റെ ഉത്സവം ജനം ആഘോഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇടത് പാര്‍ട്ടികളും പിന്നീട് തൃണമൂലും ഭരിച്ച് ബംഗാളിനെ തകര്‍ത്തുവെന്നും കഴിഞ്ഞ കാലം അഴിമതികളുടേതാണെന്നും ബംഗാളിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തുവെന്നും മോദി പറഞ്ഞു.ജനങ്ങളുടെ പണം ഊറ്റുകയാണ് ടിഎംസി. കേന്ദ്രം തരുന്ന പണം മന്ത്രിമാര്‍ ചേര്‍ന്ന് പുട്ട് അടിക്കുകയാണ്. സന്ദേശ്ഖലിയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ടിഎംസി കുറ്റാരോപിതരെ സംരക്ഷിച്ചു. വനിതകളുടെ അഭിമാനം സംരക്ഷിക്കാന്‍ ബിജെപി മാത്രമേ ഉള്ളൂവെന്നും മോദി പ്രതികരിച്ചു.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ താലിയില്‍ കൈവയ്ക്കും. സ്വത്ത് വീതംവയ്പ്പിലും പ്രശ്‌നമുണ്ടാകും. സ്വത്തും പണവും അവരുടെ വോട്ട് ബാങ്കിന് നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മോദി ആവര്‍ത്തിച്ചു.കര്‍ണാടകയില്‍ മുസ്ലിങ്ങളെ കോണ്‍ഗ്രസ് ഒബിസിയില്‍ ഉള്‍പ്പെടുത്തി. ഇതിലൂടെ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുകയാണ്. ഇന്‍ഡ്യ സഖ്യത്തെ നയിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഭരിക്കുന്നതാണ് കര്‍ണാടക. പ്രീണനമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ വലിയ പീഡനം അനുഭവിക്കുകയാണ്. അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുന്നു. അവരെ സഹായിക്കേണ്ട എന്നാണ് ഇന്‍ഡ്യ സഖ്യം പറയുന്നതെന്നും മോദി പറഞ്ഞു.

Related Posts