കോട്ടയം: കോട്ടയം മണര്‍കാട് ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിയായ എം.വി മഹേഷി (42) നെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മഹേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാറില്‍ നിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറില്‍ കയറിയത്. ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മണര്‍കാട് പോലീസ് സ്ഥലത്തെത്തിയാണ് മഹേഷിനെ കാറില്‍ നിന്ന് പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

