തൃശൂർ കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച് രാത്രി ദേശീയപാത 66ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം.
ഇതും വായിക്കുക: ഫ്ലാറ്റിന് തീ പിടിച്ചു; ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയ 35കാരനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം
സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പൂച്ച കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: അവിനാശ്, അമൃതേശ്.

