ന്യൂ യോർക്ക്; വൈസ്മെൻ ഇന്റർനാഷണൽ - ഫ്ലോറൽ പാർക്ക് ക്ലബ്ബ് 2025 - 26 ഭാരവാഹികൾ സ്ഥാനാഭിഷക്തരായി. ക്ലബ്ബ് പ്രസിഡന്റ് ആയി രാജൻ എബ്രഹാം, വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, സെക്രട്ടറി സൂ അലക്സാണ്ടർ, ജോയിന്റ് സെക്രട്ടറി ആൻ എബ്രഹാം, ട്രെഷറർ ജേക്കബ് തയ്യിൽ, ഓഡിറ്റർ എബ്രഹാം മാത്യു എന്നിവർ ഉത്തരവാദിത്തം ഏറ്റെടുത്തു. റീജിണൽ ഡയറക്ടർ കോരസൺ വർഗീസ് ഇൻസ്റ്റാലേഷൻ നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ചാർളി ജോൺ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി അജു അലക്സാണ്ടർ റിപ്പോർട്ടും,ട്രെഷറർ ജേക്കബ് തയ്യിൽ കണക്കുകൾ അവതരിപ്പിച്ചു. രണ്ടു വർഷത്തെ മികച്ച സാമൂഹ്യ പ്രവർത്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ചാർളി ജോണിനെ ഏരിയ - റീജിണൽ നേതാക്കൾ ഒന്നുചേർന്ന് ആദരിച്ചു. മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം, ഏരിയ പ്രസിഡന്റ് എലെക്ട് ജോസഫ് കാഞ്ഞമല, മുൻ റീജിണൽ ഡയറക്ടർ ഡോക്ടർ അലക്സ് മാത്യു, റീജിണൽ ഡയറക്ടർ എലെക്ട് ജോർജ്ജ് കെ ജോൺ എന്നിവർ ആശംസൾ നേർന്നു. നിയുക്ത പ്രസിഡന്റ് രാജൻ എബ്രഹാം നയപരിപാടികൾ വ്യക്തമാക്കി, സൂ അലക്സാണ്ടർ നന്ദി പ്രകാശിപ്പിച്ചു.

.jpg)
.jpg)

