PRAVASI

ടിക്കറ്റില്ലാത്തതിന് യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു; ടിടിഇ അറസ്റ്റിൽ

Blog Image

ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. ടിക്കറ്റില്ലാത്തതിന്റെ പേരിലാണ് ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു കൊന്നത്. ഈ സംഭവത്തിലാണ് ടിടിഇ ആയ സന്തോഷ് കുമാർ അറസ്റ്റിലായത്. നാവികസേന ഉദ്യോഗസ്ഥനായ അജയ് സിംഗിന്റെ ഭാര്യ ആരതി യാദവ് ആണ് മരിച്ചത്.

ഡൽഹിയിലേക്ക് ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുകയായിരുന്നു ആരതി. റിസർവ് ചെയ്ത ട്രെയിൻ വൈകിയതിനാലാണ് മറ്റൊരു ട്രെയിനിൽ കയറിയത്. ഈ യാത്രക്കിടെ ടിക്കറ്റിനെ ചൊല്ലി യുവതിയും ടിടിഇയും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ ടിടിഇ ആദ്യം യുവതിയുടെ പേഴ്സ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു.

അതിന് പിന്നാലെയാണ് യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടത്. റെയിൽവേ ട്രാക്കിൽ വീണ യുവതി തൽക്ഷണം മരിച്ചു. ആദ്യം അപകടമരണം എന്ന് കരുതിയെങ്കിലും, തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.