ആഗോളതലത്തിൽ മലയാളി സമൂഹത്തെ ഒരുമിച്ചു നിർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് വേൾഡ് മലയാളി കൗൺസിൽ. ലോകമെമ്പാടുമുള്ള മലയാളികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിടുന്ന ഈ സംഘടന, കേരളത്തിന്റെ പൈതൃകവും മൂല്യങ്ങളും പുതിയ തലമുറയിലേക്ക് കൈമാറാൻ എന്നും പ്രതിജ്ഞാബദ്ധരാണ്. ഈ കാഴ്ചപ്പാടിന്റെയും ദൗത്യത്തിന്റെയും ഭാഗമായി, അമേരിക്കയിലെ മലയാളി സമൂഹത്തിന് കേരളത്തിന്റെ തനത് സംസ്കാരത്തെ പരിചയപ്പെടുത്തിക്കൊണ്ട് വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
സംഘടനകളായ Team AIA, FOMAA, MANCA, NSS, Bay Malayali, Thapasya, MIF, CETAA ഇവരുടെ സപ്പോർട്ട് വിലമതിക്കാൻ പറ്റാത്തതായിരുന്നു. പ്രത്യേകമായി സാന്നിധ്യവും പിന്തുണയും നൽകിയ നേതാക്കളായ AIA leaders, കൂടാതെ മങ്ക മുൻ പ്രസിഡന്റ് ആയിരുന്ന ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സജൻ മൂലേപ്ലാക്കൽ, മങ്ക പൂർവ്വ പ്രസിഡന്റ് ആയിരുന്ന ഫോമാ വെസ്റ്റേൺ റീജിയൻ ചെയർപേഴ്സൺ റെനി പൗലോസ്, NSS പ്രസിഡന്റ് സുജിത്, ഇന്ധു നായർ, NSS മുൻ പ്രസിഡന്റ് സജേഷ്, കാർത്തിക്, MIF പ്രസിഡന്റ് രവിശങ്കർ, അനിൽ നായർ, ജോബി പൗലോസ്, സുനിൽ ചെറിയാൻ, ഫെബി എന്നിവർക്ക് പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഓഗസ്റ്റ് 24, ഞായറാഴ്ച നടന്ന ഈ ഓണാഘോഷം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെയും പ്രതീകമായ ഒരു സാംസ്കാരിക വിരുന്നായിരുന്നു. കാലിഫോർണിയയിലെ മലയാളി സമൂഹം ജാതിമതവർഗ്ഗ ഭേദമന്യേ ഒരുമിച്ചുചേർന്ന് ഓണത്തിന്റെ നന്മയെ ആഘോഷിച്ചു.
നാവിൽ വെള്ളമൂറും വിഭവങ്ങളുള്ള ഓണസദ്യ, ഹൃദയഹാരിയായ ഓണപ്പാട്ടുകൾ, മനോഹരമായ ഓണപ്പുടവകളുടുത്തോരുങ്ങിയ മലയാളി മങ്കകളുടെ കണ്ണഞ്ചിപ്പിക്കുന്ന പിന്നൽ തിരുവാതിരകളി (രാധിക രാധാകൃഷ്ണൻ & team, Natya Darpana Dance School), വർണ്ണശബളമായ അത്തപ്പൂക്കളം, വർണ്ണശബളമായ ഓണാലങ്കാരങ്ങൾ, എന്നിവയെല്ലാം ഈ ആഘോഷത്തിന് ഏറെ മാറ്റ് കൂട്ടി.
കാതുകൾക്ക് കുളിരേകിയ ഗാനങ്ങൾ സമ്മാനിച്ചത് Jamms Orchestra ടീമിലെ കുട്ടികളും, മങ്ക അസോസിയേഷന്റെ പൂർവ്വ പ്രസിഡന്റ് ആയിരുന്ന റെനി പൗലോസ്, NSS മ്യൂസിക് ഇന്ത്യ ഫൌണ്ടേഷനിൽ നിന്നുള്ള രവിശങ്കർ മേനോൻ, ഈ പരിപാടിയുടെ ശബ്ദ നിയന്ത്രണം നിർവഹിച്ചത് ബിജി ജോൺ ഡിവൈൻ ഡെസിബെൽസ് ആണ്. മനോഹരങ്ങളായ ചിത്രങ്ങൾ പകർത്തി ഓണാഘോഷത്തിന്റെ ഓർമ്മകൾക്ക് നിറം നൽകിയത് ജിസ് എന്ന ചെറുപ്പക്കാരനാണ്. ഈ ഓണ പരിപാടിയിൽ അവതരണത്തിലൂടെ സദസ്സിനെ കയ്യിലെടുത്തത് ദീപ്തിയായിരുന്നു. WMC ഓണം വീഡിയോ മോഡലുകളായ അക്സ ജോജോ, ആൻ ജോജോ എന്നിവരും ഈ പരിപാടി വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ഈ മഹത്തായ പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ചവർ നിരവധിയാണ്. വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ ചെയർപേഴ്സൺ റീനു ചെറിയാൻ, പ്രൊവിൻസ് പ്രസിഡന്റ് ജേക്കബ് എഫ്രേം, സെക്രട്ടറി ഡോ. രേവതി, ട്രെഷറർ ജോജോ മാത്യു, ബോർഡ് അംഗങ്ങളായ അശ്വിൻ, പ്രിയ പിള്ളൈ, പൂജാ മേനോൻ, കിരൺ, സിന്ധു ജേക്കബ്, ദീപ ബിജി, സിൽവി മാത്യു, ഷാൻസി മാത്യു എന്നിവരുടെ നേതൃത്വപാടവം എടുത്തുപറയേണ്ടതാണ്.
നിരവധി സന്നദ്ധപ്രവർത്തകർ ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. സുനിൽ ചെറിയാൻ, ശ്രീനാഥ് തേലപ്പുറം, റെജി അമ്പിളി കളക്ഷൻസ്, സനിൽ പിള്ളൈ, മീര, ജിതിൻ, തുടങ്ങിയ എല്ലാവരും ചേർന്നാണ് ഈ ആഘോഷത്തിന് പൂർണ്ണത നൽകിയത്. റെഡ് ചില്ലിസ് കേറ്ററിംഗ് സർവീസ് ടീമംഗങ്ങൾ പിന്തുണയുമായി സജീവമായി കൂടെയുണ്ടായിരുന്നു. ഈ പരിപാടിക്ക് സാമ്പത്തിക പിന്തുണ നൽകിയ സാബു സിറിയക് (Syriac CPA), അമ്പിളി (Ambili Collections & Stiching Classes), രജനി രാജ് (Wolfe India Bazzar), ബിജി ജോൺ ഡിവൈൻ ഡെസിബെൽസ് എന്നിവർക്കും പ്രസിഡന്റ് ജേക്കബ് എഫ്രേം നന്ദി രേഖപ്പെടുത്തി.


