PRAVASI

ധന്യൻ മാർ മാക്കിൽ ക്വിസ് മത്സര വിജയികൾ

Blog Image

ഷിക്കാഗോ: ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ 112-മത് ചരമവാർഷികത്തോടനുബന്ധിച്ചു  അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ ക്വിസ് മത്സര വിജയികൾ .

അഷിത & എയ്ഡൻ, തെള്ളത്തുകുന്നേൽ  (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോർക്ക്) ഒന്നാം സ്ഥാനം നേടി. ജോയ് & മേരി, കുഴിയാംപറമ്പിൽ (കാനഡ മിഷൻ) രണ്ടാം സ്ഥാനവും റിയ
 കൂട്ടങ്കൽ  (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോർക്ക്) മൂന്നാം സ്ഥാനവും നേടി.

സൈബു & റജിമോൾ പതിയിലാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ബിഷപ്പ് മാർ മാത്യു മാകിൽ സ്ഥാപിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.

ധന്യൻ മാർ മാത്യു മാക്കീൽ  കോട്ടയത്തുള്ള മഞ്ഞൂർ എന്ന സ്ഥലത്ത്  1851 മാർച്ച് 27-നാണ് ജനിച്ചത്. 1874 മെയ് 30-ന് അദ്ദേഹം വൈദികനായി. 1896-ൽ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും, 1911-ൽ ക്നാനായ കത്തോലിക്കർക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്തോലിക്കായും നിയമിതനായി.

1914 ജനുവരി 26-ന് അന്തരിച്ച അദ്ദേഹത്തെ 2009-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മെയ് 22-ന്, പാപ്പ ലിയോ പതിനാലാമൻ, അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക്  ഉയർത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.