തങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും എല്ലാ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ കുടുംബം. സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെങ്കിൽ എന്തിന് സിപിഎം എന്തിന് സിബിഐ അന്വേഷണത്തെ എതിർക്കണമെന്നും അവർ ചോദിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയ മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവുമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
നവീൻ ബാബുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്.
തങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി തങ്ങളോടൊപ്പം നിന്ന മുഖ്യമന്ത്രിക്ക് എല്ലാ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഞങ്ങളോടൊപ്പം നിന്ന കേരളത്തിലെ മുഴുവൻ ആളുകളോടും നന്ദി അറിയിക്കുന്നു .റാന്നി എംഎൽഎ പഴകുളം മധുവിനും നന്ദി. സത്യസന്ധമായ അന്വേഷണം നടക്കണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഞങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.ഈ സർക്കാരിനെ സമീപിച്ച ഉടൻ ഉത്തരവ് ഇറക്കിയതിൽ നന്ദി.ഞങ്ങൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിച്ച് ഞങ്ങൾ ആരെയും ശിക്ഷിക്കണം എന്ന് പറഞ്ഞല്ല പോകുന്നത്. സുതാര്യമായ സത്യസന്ധമായ അന്വേഷണം നടക്കണം.എല്ലാ കാര്യങ്ങളും പുറത്തു വരട്ടെ.ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പുറത്തുവരണം
പി ബി ഹർഷകുമാറിന് മറുപടിയില്ല. ഞങ്ങൾക്ക് രാഷ്ട്രീയമില്ല; നീതി മാത്രമാണ് നോക്കുന്നത്.സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെങ്കിൽ എന്തിന് എതിർക്കണം. സത്യം പുറത്തു വരട്ടെസമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നാണ് .കേസിന്റെ മെറിറ്റിലേക്ക് കടന്നല്ല സുപ്രീംകോടതി പരാമർശം നടത്തിയത് എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.ആഗ്രഹം.

