PRAVASI

ഗ്യാനേഷ് കുമാറിനെതിരെയുള്ള തുറന്നു പറച്ചിൽ : പത്ത് വർഷം ജിജി തോംസൺ എവിടെ ആയിരുന്നു ?

Blog Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ 10 വർഷത്തിനു ശേഷം ഇപ്പോൾ തുറന്ന് പറച്ചിലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്ത് വന്നതിൽ വലിയ ദുരുഹതയുണ്ട്. ‘ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ്കുമാർ തന്നോട് ചോദിച്ചു എന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞതായും’ നടത്തിയ ഈ വെളിപ്പെടുത്തൽ തന്നെ ദുരൂഹമാണ്. ഇങ്ങനെ ഒരാവശ്യം ഗ്യാനേഷ് കുമാർ 2016-ൽ പറഞ്ഞിരുന്നു എങ്കിൽ അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാകുന്ന ഘട്ടത്തിലെങ്കിലും ജിജി തോംസണ് വെളിപ്പെടുത്താമായിരുന്നു. എന്നാൽ അത് സംഭവിച്ചിട്ടില്ല. അന്ന് എന്താ ഈ തുറന്ന് പറച്ചിൽ നടത്താതിരുന്നത് എന്നതിന് ജിജി തോംസൺ മറുപടി പറയുക തന്നെ വേണം. പത്ത് വർഷം പറയാതിരുന്നതാണ് അദ്ദേഹം ഇപ്പോൾ വിളിച്ച് പറയുന്നത്.

സർവ്വീസിൽ ഉടനീളം വിജിലൻസ് കേസ് മുതൽ നിരവധി ആരോപണങ്ങൾ വരെ നേരിട്ട ഓഫീസറാണ് ചീഫ് സെക്രട്ടറിയായി വിരമിച്ച ജിജി തോംസൺ. ഇതിൽ ഹണിട്രാപ്പ് ആരോപണം വരെ ഉൾപ്പെടും. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ സുഹൃത്തും മുൻ ചീഫ് സെക്രട്ടറിയുമായ ജോസ് സിറിയക്കിനെ അംഗമായി നിയമിക്കാൻ കൃത്രിമ രേഖയുണ്ടാക്കി കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകി എന്ന ഒരു പരാതിയും മുൻപ് ജിജി തോംസണ് എതിരെ ഉയർന്നിട്ടുണ്ട്.

എന്തിനേറെ പറയുന്നു വിജിലൻസിൻ്റെ കുറ്റപത്രം കാരണം പകുതി പെൻഷനുമായി വിരമിക്കേണ്ട ഗതികേടും കേരളത്തിൻ്റെ ഈ മുൻ ചീഫ് സെക്രട്ടറിക്ക് ഉണ്ടായിട്ടുണ്ട്. അതു കൊണ്ടു തന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാറിന് എതിരായ ജിജി തോംസൻ്റെ വെളിപ്പെടുത്തലിനെ അത്ര നിഷ്‌കളങ്കമായി എന്തായാലും കാണാൻ സാധിക്കുകയില്ല.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.