PRAVASI

ഫൊക്കാന കേരള 2025 പ്രവേശത്തിലേക്ക് സ്വാഗതം : ശ്രീകുമാർ ഉണ്ണിത്താൻ ( ഫൊക്കാന ജനറൽ സെക്രട്ടറി )

Blog Image

കോട്ടയം: ഫൊക്കാനയുടെ ആദ്യത്തെ പ്രസിഡൻ്റ് ആയിരുന്ന ഡോ. അനിരുദ്ധൻ്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഫൊക്കാന കേരളാ പ്രേവശത്തിൻ്റെ ഓർമ്മയിൽ ഫൊക്കാന ഡ്രീം ടീമിൻ്റെ നേതൃത്വത്തിൽ 2024 - 2026 കമ്മറ്റിയുടെ കേരളാ പ്രേവശത്തിന് ആഗസ്റ്റ് 1  വെള്ളിയാഴ്ച തിരിതെളിയുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ കേരളാ എക്സ്പ്രസിനോട് പറഞ്ഞു. ഡോ. അനിരുദ്ധൻ്റെ നാമധേയത്തിൽ മൂന്ന് ദിവസം ഫൊക്കാന കേരളാ കൺവൻഷൻ നടക്കുമ്പോൾ അദ്ദേഹത്തിനൊപ്പമുള്ള ഓർമ്മകൾ പങ്കു വയ്ക്കുന്ന നിമിഷങ്ങൾ കൂടി കടന്നു പോകും.

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി മന്ത്രിമാർ സാമൂഹ്യ സാംസ്കാരിക സാഹിത്യ  ചലച്ചിത്ര മേഖലകളിലെ പ്രഗത്ഭരുടെ സാന്നിദ്ധ്യം കൊണ്ട് സമൃദ്ധമാകുന്ന മൂന്ന് ദിവസങ്ങളാണ് കടന്നുവരുന്നത്. കൺവൻഷൻ്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായും ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.

ഭാഷയ്ക്കൊരു ഡോളർ, സാഹിത്യ പുരസ്കാര വിതരണം , ബിസിനസ് സെമിനാർ , വനിതാ സമ്മേളനം , പ്രൊഫഷണൽ സ്കോളർഷിപ്പ് അവാർഡ് വിതരണം , കലാപ്രകടനങ്ങൾ തുടങ്ങി നിരവധി പരിപാടികളുമായി സമൃദ്ധമാണ് ഫൊക്കാന കേരളാ കൺവൻഷൻ.
ഡോ. സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഡ്രീം ടീമിൻ്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയാണ് ഫൊക്കാന കേരളാ കൺവർഷൻ - ഫൊക്കാന മെഡിക്കൽ പ്രിവിലേജ് കാർഡ്, സ്വിം കേരളാ നീന്തൽ പരിശീലനം തുടങ്ങി നിരവധി ചാരിറ്റി പദ്ധതികളാണ് ഫൊക്കാന കേരളത്തിലേക്ക് എത്തിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫൊക്കാന കേരള പ്രവേശത്തിലേക്ക് എല്ലാ അഭ്യുദയ കാംക്ഷികളേയും ക്ഷണിക്കുന്നതായി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.