PRAVASI

വാക്കീഗൺ മലയാളം കമ്മ്യൂണിറ്റിയുടെ 'സ്റ്റാർ നൈറ്റ് 2025' ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ഡിസംബർ 27-ന്

Blog Image

വാക്കീഗൺ: വാക്കീഗൺ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ആഘോഷമായ 'സ്റ്റാർ നൈറ്റ് 2025' (STAR NIGHT 2025) ഡിസംബർ 27 ശനിയാഴ്ച അരങ്ങേറുന്നു. വൈകുന്നേരം 6.30-ന് സെന്റ് ഡിസ്മാസ് ചർച്ചിലെ ഹണ്ടർ ഹാളിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.

കഴിഞ്ഞ ആറ് വർഷങ്ങളായി വാക്കീഗൺ മലയാളം കമ്മ്യൂണിറ്റി നടത്തിവരുന്ന ഈ ആഘോഷം ഇത്തവണ പൂർവാധികം ഭംഗിയായി നടത്തുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. തിരുപിറവിയുടെ സന്തോഷവും പുതുവർഷ പുലരിയുടെ പ്രതീക്ഷയും പങ്കുവെക്കുന്ന ഈ ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നൃത്ത്യങ്ങൾ, സംഗീത പരിപാടികൾ, യുവമിഥുനങ്ങൾക്കായുള്ള 'കപ്പിൾ കോണ്ടസ്റ്റ്', ക്രിസ്മസ് ക്വിസ്, പുൽക്കൂട് മത്സരം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഡിജെ (DJ) ഡാൻസ് പാർട്ടിയും ക്രമീകരിച്ചിട്ടുണ്ട്.

Little Flower Catholic ഇടവക Administrator ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റിയെ സഹായിക്കുന്ന ആത്മീയ ആചാര്യന്മാരും സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. വിഭവസമൃദ്ധമായ ഡിന്നറോട് കൂടി നടക്കുന്ന ഈ ആഘോഷ രാവിലേക്ക് ജാതി മത ഭേമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഓർഗാനൈസിങ് ടീം കൺവീനർമാർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.