PRAVASI

വേങ്ങൽ ചാലക്കുഴി പുളിമൂട്ടിൽ റോസമ്മ ടീച്ചർ അന്തരിച്ചു

Blog Image

തിരുവല്ല: വേങ്ങൽ ചാലക്കുഴി പുളിമൂട്ടിൽ പരേതനായ പി.പി.മാത്യുവിൻ്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു (ചിന്നമ്മ - 100) നവംബർ 1ന് കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നവംബർ 6ന് (വ്യാഴം) രാവിലെ 9ന് വേങ്ങൽ ഐ.പി.സി എബനേസർ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30ന് പാമലയിലുള്ള സഭാ സെമിത്തേരിയിൽ. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: വൽസമ്മ ഐസക്ക്, ശാന്തമ്മ അലക്സാണ്ടർ, മറിയാമ്മ വർഗീസ് (ലീലാമ്മ), അന്നമ്മ പൗലോസ് (ലിസി), ലീനാ ദാനിയേൽ (ലീമോൾ- പ്രസിഡന്റ് എഡ് വിൻ  നഴ്സിംഗ് സെന്റര് , ഹൂസ്റ്റൺ, യുഎസ്എ). മരുമക്കൾ: പുന്തല വാഴേലത്ത് ഐസക്ക്. വി.ടി, മേപ്രാൽ പാലത്തിട്ടയിൽ ക്യാപ്റ്റൻ അലക്സാണ്ടർ തോമസ് (ജോയി), പുല്ലാട് കോട്ടക്കൽ കെ.ജെ.വർഗീസ് (ജോസ് തലച്ചിറ), തൃശൂർ മണിതോട്ടത്തിൽ പാസ്റ്റർ വിൽസൺ പൗലോസ് (ന്യൂഡൽഹി), ഏഴംകുളം ചെറുവള്ളിമലയിൽ ബാബു  ഡാനിയേൽ (ഹൂസ്റ്റൺ, യുഎസ്എ).


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.