സാൻ ഹോസെ , കാലിഫോർണിയ : അമേരിക്കയിലെ പടിഞ്ഞാറൻ തീര സംസ്ഥാനമായ കാലിഫോർണിയയിലെ സാൻ ഹോസെ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്‍റെ നാമധേയത്തിലുള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ വേദപാഠ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു . രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഇന്‍റെൻസീവ് ക്യാറ്റിക്കിസം ആയിട്ടാണ് ഈ കിക്കോഫ് പരിപാടി നടത്തപ്പെട്ടത് . സെപ്റ്റംബര്‍ 20 ,21 എന്നീ തീയ്യതികളിൽ നടത്തപ്പെട്ട ഈ പരുപാടിയിൽ കിൻഡർ ഗാർഡൻ മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾ ആണ് പങ്കെടുത്തത് .
ഫാ. .അഖിൽ പച്ചിക്കരയും വിസിറ്റേഷൻ കോൺഗ്രിഗേഷൻ സിസ്റ്റേഴ്സും ആണ് കുട്ടികൾക്കായി ക്ലാസുകൾ എടുത്തത് . ഇവരെ സഹായിക്കുന്നതിനായി വേദപാഠ അധ്യാപകരും പങ്കുചേർന്നു . വേദപാഠത്തിന്‍റെ ആവശ്യകതെയെക്കുറിച്ചും , ക്രിസ്റ്റീയ മൂല്യങ്ങളെക്കുറിച്ചും നടന്ന ക്ലാസുകൾ ഏറെ വിജ്ഞാനപ്രദവും ഒപ്പം രസകരമായ ഗെയിമുകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് കൂടുതൽ ആനന്ദകരവുമാക്കി .
ഞായറാഴ്ച 21 ആം തിയതി ക്യാത്തികിറ്റിക്കൽ സൺഡേക്കു മുന്നോടിയായി നടത്തപ്പെട്ട വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ജെമി പുതുശ്ശേരിയും , പ്രിൻസിപ്പൽ ജെയ്സൺ നടക്കുഴക്കലും ചേർന്ന് വേദപാഠ അധ്യാപകരെ ആദരിക്കുകയും അതോടൊപ്പം നന്ദി അറിയിക്കുകയും ചെയ്തു . കുട്ടികൾക്കായി വൈകിട്ട് നടത്തപ്പെട്ട കുർബാനയോടു കൂടി ഈ കിക്കോഫിനു സമാപനം കുറിച്ചു .കുർബാനയ്ക്കു ശേഷം ബൈബിൾ വായനാ മത്സരത്തിൽ വിജയിച്ച കുട്ടികളെ ആദരിച്ചു .

വേദപാഠ അദ്ധ്യാപകർ വികാരി ഫാ . ജെമി പുതുശ്ശേരിക്കൊപ്പം

ബൈബിൾ റീഡിങ് മത്സര വിജയികൾ ഫാ. അഖിൽ പച്ചിക്കരക്കും , വേദപാഠ പ്രിൻസിപ്പാൾ ജെയ്സൺ നടക്കുഴക്കലിനോടും ഒപ്പം

