ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ്‍ എന്നിവയ്‌ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു. തുടർന്ന് ജോസഫ് നാമധാരികളായ വിശ്വാസികൾക്ക് സിജു അച്ചൻ പൂക്കൾ നൽകി നാമഹേതുക തിരുന്നാളിന്റെ ആശംസകൾ നേർന്നു. തുടർന്ന് വിശ്വാസികൾക്ക് കഴുന്നു എടുക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം വിശ്വാസികൾക്ക് പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. തിരുന്നാളിന്റെ
ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും നേതൃത്വം നൽകി.






