നാടിന്റെ നന്മയും ജന്മ ഭൂമിയുടെ ഓർമ്മകളും അമേരിക്കൻ മണ്ണിലും കാത്തുസൂക്ഷിക്കുന്നതിനായി ഹൂസ്റ്റണിൽ സംഘടിപ്പിച്ച "ഉഴവൂർ സംഗമം 2026“ ശ്രദ്ധേയമായി. ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇരുനൂറ്റമ്പതോളം (250) ഉഴവൂർ നിവാസികൾ സംഗമത്തിൽ പങ്കെടുത്തു.
ഹൂസ്റ്റണിൽ വസിക്കുന്ന ഉഴവൂരിലെ വിവിധ തലമുറകളിൽപ്പെട്ടവർക്ക് ഒത്തുചേരാനും, പഴയ സൗഹൃദങ്ങൾ പുതുക്കാനും, പുതിയ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമുള്ള മികച്ചൊരു വേദിയായി ഈ കുടുംബസംഗമം മാറി. മാതൃനാടിനെക്കുറിച്ചുള്ള ഊഷ്മളമായ ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെച്ച ചടങ്ങ് ഏവർക്കും വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്
ചടങ്ങിൽ ശ്രീ. സ്റ്റീഫൻ തെരുവത്ത് സ്വാഗതം ആശംസിച്ചു. ശ്രീ സെനിത്ത് ലൂക്കോസ് എള്ളങ്കിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.കാരിത്താസ് ഫാർമസി കോളേജ് അഡ്മിനിസ്ട്രേറ്റർ ബഹുമാനപ്പെട്ട സിസ്റ്റർ ഡോ. ഏലിക്കുട്ടി നടുവീട്ടിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീ. സാവിയോ വടക്കേക്കര, ശ്രീമതി ലാലി സൈമൺ മുകളേൽ, ശ്രീ. അനിൽ പൊട്ടക്കാനാൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ശ്രീ സാവിയോ വടക്കേക്കരയുടെ വിവിധങ്ങളായ കലാ പരിപാടികൾ സംഗമത്തിനു പ്രത്യേകം മാറ്റ് കൂട്ടി. ചടങ്ങിൽ പങ്കെടുത്ത എല്ലാ ഉഴവൂർ നിവാസികൾക്കും ശ്രീമതി ലാലി സൈമൺ നന്ദി രേഖപ്പെടുത്തി.
എല്ലാ ഉഴവൂർ അംഗങ്ങളും തങ്ങളുടേതായിട്ടുള്ള സാന്നിദ്ധ്യവും സഹകരണവും നൽകികൊണ്ട് സംഗമം വൻ വിജയമാക്കി. പുതിയ ഭാരവാഹികളായി ജോമോൻ വെട്ടിക്കൽ, സ്റ്റീഫൻ ചെറുകര, ഹാൻസൺ നടക്കുഴക്കൽ, മരിയ വെട്ടിക്കനാൽ, സുനിൽ നായർ എന്നിവരെ തിരഞ്ഞെടുത്തു























