പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അഭിജിത് ദീപ്കെയ്ക്കും കോക്രോച്ച് ജനതാ പാർട്ടിക്കും അമേരിക്കൻ ആസ്ഥാനമായുള്ള ചിലർ വിദേശ ഫണ്ടിങ് നൽകുന്നുണ്ടെന്ന് അമേരിക്കൻ ഗായിക മേരി മിൽബെൻ. ഇന്ത്യയിലെ ഭരണസംവിധാനങ്ങളെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ പണം ഉപയോഗിക്കുന്നതെന്നും അവർ ആരോപിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മേരി മിൽബെൻ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശബ്ദമുയർത്താനും, സമാധാനപരമായി പ്രതിഷേധിക്കാനും അവർ യുവ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. അമേരിക്കയിലുള്ള ചില ദാതാക്കൾ അഭിജിത് ദീപ്കെയ്ക്കും സിജെപിക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള മികച്ച നേതാക്കളെ ലക്ഷ്യമിട്ട് അവിടത്തെ സർക്കാരുകൾക്കെതിരെ അസ്ഥിരത സൃഷ്ടിക്കാൻ ചില കോണുകളിൽ നിന്ന് ബോധപൂർവമായ ശ്രമങ്ങൾ നടക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
മൗനം പാലിക്കേണ്ട സമയമല്ലിത്. സ്വന്തം രാജ്യത്തിന്റെ മണ്ണിൽ വളർന്നുവന്ന യുവജനങ്ങൾ രാജ്യത്തിന്റെ പരമാധികാരവും ജാതിഭേദങ്ങളും സംരക്ഷിക്കാൻ മുന്നോട്ടുവരണം. സിജെപിയുടെ ഇത്തരം നീക്കങ്ങൾക്കെതിരെ സമാധാനപരമായ പ്രതിരോധങ്ങൾ ഉയരണം .പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 25 വർഷമായി പൊതുപ്രവർത്തനത്തിലും 12 വർഷമായി പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. മൂന്ന് തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അമേരിക്കയിൽ നിന്നുള്ള ഇത്തരം തടസ്സപ്പെടുത്തലുകൾക്ക് മുന്നിൽ ഒരിക്കലും വഴങ്ങില്ലെന്നും അവർ വ്യക്തമാക്കി.

