PRAVASI

ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിലാണെന്ന് പിണറായി വിജയൻ

Blog Image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാ​ദത്തിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റി ആദ്യം കയറിയത് എവിടെയാണ്. സോണിയ ​ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കൽ എത്താൻ കഴിയുന്നതെന്നും ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അടൂര്‍ പ്രകാശിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളി. 


ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് ഞങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണ്. ചില കാര്യങ്ങൾ വരുമ്പോൾ മറ്റ് മറുപടി പറയാൻ ഇല്ലാതെ വരുമ്പോൾ 'എന്നാൽ പിന്നെ ഇരിക്കട്ടെ ' എന്ന രീതിയിൽ ഉള്ള പ്രതികരണമാണ്. എ പദ്മകുമാറിനെതിരെ നടപടി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്ന് ഞാൻ മറുപടി പറയേണ്ട വിഷയമല്ല എന്നായിരുന്നു പ്രതികരണം.

തദ്ദേശത്തിലെ തിരിച്ചടി നേരിടാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍; നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ എന്ന പേരില്‍ ഇന്നുമുതല്‍ സര്‍വേ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കം പ്രഖ്യാപിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം ഇറങ്ങിയത്. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷന്‍ കുടിശിക പൂര്‍ണമായി തീര്‍ക്കുകയും ചെയ്തു. ഈ ജനകീയ പദ്ധതികളിലൂടെ സര്‍ക്കാര്‍ വിരുദ്ധ വികാരവും ശബരിമല വിവാദവും മറികടക്കാന്‍ കഴിയും എന്നായിരുന്നു സിപിഎം കണക്കു കൂട്ടിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് മുഴുവന്‍ പാളി. വലിയ തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ നഷ്ടമായി. ഇതിലെ തിരിച്ചടി കണ്ടാണ് നവകേരള സര്‍വേയുമായി പിണറായി സര്‍ക്കാര്‍ ഇറങ്ങുന്നത്.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ എന്ന് പറയുമ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍ ജനകളിലേക്ക് എത്തിക്കുക തന്നെയാണ് ഇതിലൂടെ ലക്ഷ്യമിട്ടുണ്ട്. ജനങ്ങളില്‍നിന്ന് വികസന നിര്‍ദ്ദേശങ്ങളും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കാനും അതിന് അനുസരിച്ചുള്ള അതിവേഗ പദ്ധതി പ്രഖ്യാപനങ്ങളുമാണ് സിപിഎമ്മിന്റെ മനസിലുള്ളത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങള്‍ തേടിയും വികസന ചര്‍ച്ചകളില്‍ പങ്കാളികളാക്കിയും നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുകയാണ് ലക്ഷ്യമെന്നാണ നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം എന്ന വികസന ക്ഷേമ പഠന പരിപാടിക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.

മധ്യവര്‍ഗത്തിന്റെ ജീവിതനിലവാരം ലോകത്തിലെ വികസിത രാജ്യങ്ങളിേെലതിന് സമാനമാക്കാം എന്നാണ് പിണറായി സര്‍്ക്കാര്‍ പറയുന്നത്. നവകേരള സൃഷ്ടി എന്ന സിപിഎമ്മിന്റെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനുവരി 1 മുതല്‍ 31 വരെ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയിലൂടെയാണ് സര്‍വേ നടത്തുന്നച്യനവകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളില്‍നിന്ന് സമാഹരിക്കുക, നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങള്‍ തേടുക, വികസന-ക്ഷേമ പദ്ധതികള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യാനുസരണം എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക, പുതിയ തൊഴിലവസരങ്ങള്‍, വികസന പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക തുടങ്ങിയവയെല്ലാം ഈ സര്‍വേയുടെ ഭാഗമാണ്. 85,000 സന്നദ്ധപ്രവര്‍ത്തകരാകും ഗൃഹസന്ദര്‍ശനം നടത്തുക.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.