PRAVASI

ഹെഡ്‌ഫോൺ ധരിച്ചില്ലെങ്കിൽ യുണൈറ്റഡ് എയർലൈൻസിൽ വിലക്ക്

Blog Image

ന്യൂയോർക്:വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോൺ ധരിക്കാതെ ഓഡിയോ/വീഡിയോ ഉള്ളടക്കങ്ങൾ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ്. ഹെഡ്‌ഫോൺ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കാനും ഭാവിയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് സ്ഥിരമായോ താൽക്കാലികമായോ വിലക്കാനും അധികൃതർക്ക് അധികാരം നൽകുന്ന രീതിയിൽ കമ്പനി തങ്ങളുടെ യാത്രാ കരാറിൽ  മാറ്റം വരുത്തി.

ഫെബ്രുവരി 27-നാണ് ഈ പുതിയ നയം പ്രാബല്യത്തിൽ വന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. വിമാനങ്ങളിൽ സ്റ്റാർലിങ്ക് വൈഫൈ സേവനം വിപുലീകരിച്ച സാഹചര്യത്തിലാണ് നിയമം കൂടുതൽ കർശനമാക്കിയത്. കൈവശം ഹെഡ്‌ഫോൺ ഇല്ലാത്തവർക്ക് വിമാനത്തിൽ ലഭ്യമാണെങ്കിൽ സൗജന്യ ഇയർബഡുകൾ നൽകുമെന്നും എയർലൈൻസ് അറിയിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.