PRAVASI

ആലപ്പുഴ തീരത്ത് അടിഞ്ഞ് അജ്ഞാത മൃതദേഹം;തീപിടിച്ച കപ്പലിലെ ജീവനക്കാരന്റേതെന്ന് സംശയം

Blog Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു. അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപമായാണ് മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലുളള മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കമുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി കപ്പലിലെ ജീവനക്കാരന്റെ മതദേഹമാണെന്നാണ് സംശയം. കപ്പലിലെ ജീവനക്കാരില്‍ നാലു പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും പരിശോധിക്കുന്നുണ്ട്.

രാവിലെ ആറരയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അര്‍ത്തുങ്കല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോസ്റ്റല്‍ പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.