PRAVASI

ജനങ്ങൾക്ക് അഞ്ച് ഗ്യാരണ്ടി പ്രഖ്യാപിച്ച് യുഡിഎഫ്

Blog Image

തിരുവനന്തപുരം: ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനെ ലക്ഷ്യമിട്ട് അഞ്ച് പ്രധാന ഗ്യാരണ്ടികളുമായി യുഡിഎഫ് രംഗത്തെത്തി. കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധിയാണ് പുതിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും മുതിർന്ന പൗരന്മാർക്കും ചെറുകിട സംരംഭകർക്കും സഹായകരമായ പദ്ധതികളാണ് ഗ്യാരണ്ടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സ്ത്രീകൾക്ക് കെ. എസ് ആർ ടി സി  ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായധനവും നൽകുമെന്നും അറിയിച്ചു.

അതേസമയം ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുകയും, ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുകയും ചെയ്യും. ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ 5 ലക്ഷം രൂപ വരെ ബിസിനസ് ലോൺ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.