PRAVASI

ഡോ. ജാൻസി ജയിംസിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Blog Image

മുൻ വൈസ് ചാൻസല ർ പ്രൊഫ. ഡോ. ജാൻസി ജയിംസിന്റെ ഇംഗ്ലീഷിലുള്ള രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

ഫെമിനിസ്റ്റ് സാഹിത്യത്തെ കുറിച്ചുള്ള പഠനങ്ങ ളുടെ സമാഹാരമായ ' എമ്പവറിങ് സബ് വേർഷൻസ് ' മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, തിരുവനന്തപുരം എം. ജി. കോളേജിന്റെ മുൻപ്രിൻസിപ്പൽ ഡോ. ഹേമ നായർക്കു നല്കി പ്രകാശനം ചെയ്തു.സമൂഹം, ഭാഷ, സാഹിത്യം എന്നീ മേഖലകളിലുള്ള പoനങ്ങളുടെ സമാഹാരമായ ' എക്സ്പോസിഷൻസ് '
മുൻ അംബാസഡർ റ്റി. പി. ശ്രീനിവാസൻ, പോണ്ടിച്ചേരി സെ ൻട്രൽ യൂണിവേഴ്സിറ്റി യിലെ മുൻ ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. മുരളി ശിവരാമകൃഷ്ണനു നല്കി പ്രകാശനം ചെയ്തു.പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു.ഡോ. ജാൻസി ജയിംസ് പുസ്തകങ്ങൾ പരിചയപ്പെടുത്തി.

വല്ലാത്ത് ബുക്സ് എം. ഡി. ഡോ. കല്യാണി വല്ലാത്ത് സ്വാഗതവും,ഡോ. സുദീപ് എൻ. കൃതജ്ഞതയും പറഞ്ഞു.പുസ്തക പ്രകാശനം ആഘോഷിച്ചു കൊണ്ടുള്ള ഒരു ഗാനാർച്ചന തിരുവനന്തപുരം ഓർഫയൂസ് ക്ലബ്‌ അംഗങ്ങൾ നടത്തി.' എംപവറിങ് സബ് വേർഷൻസ്' വല്ലാത്ത് ബുക്സും 'എക്സ്പോസിഷൻസ് ' പ്രിയദർശിനി പബ്ലിക്കേഷൻസും ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.രണ്ടു പുസ്തകങ്ങളും ആമസോൺ വഴി വാങ്ങാവുന്നതാണ്.

പുസ്തക പ്രകാശനത്തിനു ശേഷം വിശിഷ്ടാ തിഥികൾ പുസ്തകങ്ങളുമായി.'എക്സ്പോസിഷൻസ് ' എന്ന പുസ്തകം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും, ' എം പവറിങ് സബ് വേർഷൻസ്' എന്ന പുസ്തകം മുൻ അംബാസഡർ റ്റി. പി. ശ്രീനിവാസനുമാണ് പ്രകാശനം ചെയ്തത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.