PRAVASI

പ്രസിഡന്റ് ട്രംപിന്റെ ആദായ മരുന്ന് വില്പന ആരംഭിച്ചു.

Blog Image

ലാസ് വേഗസ്: പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഡിസ്‌കൗണ്ട് ഫാർമ പദ്ധതി (TRUMP-Rx) നിലവിൽ വന്നു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് പ്രയോജനപ്രദമാകും വിധം നിത്യോപയോഗ മരുന്നുകളുടെ വില ഗണ്യമായി കുറയുമെന്ന് ഇത് സംബന്ധിച്ചുള്ള വൈറ്റ്ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർ ചെറിയ ഒരു തുക കൊടുത്ത് വാങ്ങുന്ന ഇത്തരം മരുന്നുകൾ, ഇൻഷുറൻസ് ഇല്ലാത്ത ഒരു വ്യക്തിക്ക് പുറത്ത് നിന്നും വാങ്ങുവാനോ, അതിന്റെ വില താങ്ങുവാനോ കഴിയുമായിരുന്നില്ല. പ്രമുഖ ബ്രാൻഡഡ് മരുന്നുകളുടെ തത്യുല്യമായ ജനറിക് മരുന്നുകൾ 90 ശതമാനം വരെ വില കുറച്ച് മാർക്കറ്റിൽ എത്തിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.

ഡയബറ്റിക് മരുന്നുകൾക്കും ശരീരഭാരം കുറയ്ക്കുവാനുള്ള മരുന്നുകൾക്കുമാണ് ആദ്യഘട്ടത്തിൽ സഹായവില പ്രഖ്യാപിച്ചിട്ടുള്ളത്. വൈകാതെ തന്നെ മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളും ഇതിൽ ഉൾപ്പെടുത്തും എന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ ലഭ്യമാകുന്ന മരുന്നുകൾക്ക്, മറ്റ് രാജ്യങ്ങളിൽ വിൽക്കുന്ന വിലയേക്കാൾ 1000 ശതമാനം വില കൂട്ടിയിട്ടാണ് വിൽക്കുന്നത് എന്ന് പ്രസിഡന്റ ട്രംപ് കുറ്റപ്പെടുത്തി. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും താരീഫ് നയത്തിൽ ഉൾപ്പെടുത്തി ഇത്തരം മരുന്നുകൾക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞ വില മാത്രം ഇനി അമേരിക്കക്കാർ നൽകിയാൽ മതിയാകും എന്നാണ് ട്രംപിന്റെ വാഗ്ദാനം.

ഇതിനായി ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട് https://trumprx.gov/

ഈ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാകുന്ന മരുന്നുകളുടെ ലിസ്റ്റും അതിന്റെ വിലയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008 ൽ ഇന്ത്യയിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മന്ത്രിസഭയും ഇതുപോലെ ജനഔഷധി എന്ന പേരിൽ ഒരു സ്‌കീം ആരംഭിച്ചിരുന്നു.

 

പന്തളം ബിജു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.