PRAVASI

ബെന്യാമിൻ എന്ന മഹാ എഴുത്തുകാരന് ജൻമനാട് കുളനടയിൽ ആദരവ് നൽകി

Blog Image


തന്റെ കഥാപാത്രങളെ നൽകിയ നാട്ടുകാരും 
ദേവാലയങ്ങളും പ്രവാസ സമൂഹവും എല്ലാം 
കഥകളിലെങ്ങനെ വന്നു എന്ന് വരച്ച് കാട്ടുന്നതായിരുന്നു 
ഈ പരിപാടി.ഏത് എഴുത്തും 
സ്നേഹമാണ് പങ്ക് വക്കുന്നത് ബെന്യാമിൻ 
സ്നേഹത്തോടൊപ്പം 
പത്തനംതിട്ടയിലെ യഥാർഥ മനുഷ്യന്റെ 
നൈർമല്യവും, വിനയവും, ലാളിത്യവും 
കൂടി കേരളത്തിന് പകർന്നു നൽകുകയാണ്.

ആറൻമുള MLA കൂടിയായ ആരോഗ്യ 
മന്ത്രി . വീണാ ജോർജ് 
 അദ്ധ്യക്ഷത വഹിച്ച സ്വീകരണ 
സമ്മേളനത്തിൽ 
സാംസ്കാരികമന്ത്രി സ.സജി ചെറിയാൻ
സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൃഷി വകുപ്പ് മന്ത്രി സ.പി. പ്രസാദ് മുഖ്യ 
അതിഥിയായി പ്രഭാഷണം നടത്തി.
സാംസ്കാരികവകുപ്പ് ഡയറക്ടർ  ദിവ്യ.S. അയ്യർ 
ഉപഹാര സമർപണം നടത്തി.
ആന്റോ ആന്റണി MP, PC വിഷ്ണുനാഥ് MLA  
രാജു എബ്രഹാം Ex MLA R. 
അജയകുമാർ B.S അനീഷ് മോൻ 
ചിത്തിര .സി.ചന്ദ്രൻ ഫാ.കെ.ഒ .തോമസ് 
പി.കെ.രാജേഷ് ജോസഫ് ചെറിയാൻ - (സന്തോഷ് ) 
എന്നിവർ സംസാരിച്ചു.

ചടങ്ങിനു മുന്നോടിയായി കുളനട T.B. ജംഗ്ഷനിൽ 
നിന്നും ഘോഷയാത്ര യും , 
സിനിമാ താരം മധുപാൽ ഉദ്ഘാടനം ചെയ്ത 
സാഹിത്യ സദസ്സും നടത്തി.കുളനടയിലെ 
എല്ലാ നല്ലവരായ മനുഷ്യരുടേയും 
സാന്നിദ്ധ്യമുള്ള  ഈ പരിപാടിയിൽ 
പങ്കെടുക്കാനായത് വർഷങ്ങളായി എനിക്ക് 
ആത്മബന്ധ വും, സൗഹൃദവും ഉള്ള ബെന്യാമിൻ 
എന്ന കഥാകാരനോടുള്ള എന്റെ 
ഉത്തരവാദിത്വം കൂടിയായ യിരുന്നു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.