PRAVASI

ചിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് സെപ്റ്റംബര്‍ 14-ന് സ്നേഹാദരവ്

Blog Image

ചിക്കാഗോ: ചിക്കാഗോയിലെ മലയാളി സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളെ ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു. സെപ്റ്റംബര്‍ 14-ന് തിങ്കളാഴ്ച വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിവക ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും പൊതുസമ്മേളനം. ഇത് ഒരു അവാര്‍ഡ്ദാന ചടങ്ങല്ല. തികച്ചും വ്യത്യസ്തമായ ഒരു പ്രോഗ്രാമായിട്ടാണ് ഈ സമ്മേളനത്തെ സംഘാടകര്‍ കാണുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജലസേചനമന്ത്രി മോന്‍സ് ജോസഫ്, ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ജോസ് കെ. മാണി എംപി തുടങ്ങിയവര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതും മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതുമായിരിക്കും.
ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ പ്രോഗ്രാമിലേക്ക് കുടുംബസമേതം സംഘാടകര്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സണ്ണി വള്ളിക്കളം - (847) 722 7598, ജോണ്‍ പാട്ടപ്പതി - (847) 312 7151
 

MINISTER RAMESH CHENNITHALA

MINISTER MONS JOSEPH

BISHOP MAR JOY ALAPPATT

JOSE K MANI MP

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.