പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എം.ബി.എ വിദ്യാർഥിനിയാണ് ജോസ്ന.
ലുധിയാനയ്ക്ക് സമീപം വിനോദയാത്രാ ബസ് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിലിരുന്ന ജോസ്ന അപകടസമയത്ത് റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു. അപകടത്തിൽ മറ്റ് ചില മലയാളി വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്


