മല്ലപ്പള്ളി : കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ അഞ്ചാം തീയതി കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂർ വാലുമണ്ണിൽ കുടുംബാഗം അരുൺ എബ്രഹാമിന്റെയും മുല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്റെയും ഏകമകൾ ആലിൻ ഷെറിൻ എബ്രഹാം (9 മാസം) ആണ് മരിച്ചത്.

ആലിൻ, മാതാവ് ഷെറിൻ ഷെറിൻ, ഷെറിന്റെ മാതാവ് ജെസ്സി ജോൺ, പിതാവ് രാജൻ ജോൺ എന്നിവർ സഞ്ചരിച്ച കാറിലേക്ക് എതിരെ വന്ന കാറിടിച്ചാണ് അപകടം സംഭവിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടം സംഭവിക്കാൻ കാരണം. സാരമായി പരിക്കേറ്റ രാജനും ജെസിയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്കാരം നെടുങ്ങാടപ്പള്ളി സി. എസ്. ഐ പള്ളിയിൽ പിന്നീട് നടക്കും.

