'റ്റുടെയ്സ് ചാണക്യ' -യുടെ എക്സിറ്റ് പോൾ അവലോകനം ഇന്നലെയാണ് വന്നത്. അത് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.
പലരും ഇത് കാത്തിരിക്കുകയായിരുന്നു.കാരണം മുമ്പിവർ നടത്തിയിട്ടുള്ള അവലോകനങ്ങളിലേറെയും യഥാർത്ഥ ഫലവുമായി നന്നായി ഒത്തു വന്നിട്ടുള്ളവയാണ്.ചില ഉദാഹരണങ്ങൾ നോക്കാം.
(1) 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം: എൻ.ഡി.എ ≈ 350 സീറ്റുകൾ (±14), യു.പി.എ ≈ 95 സീറ്റുകൾ (±9).
യഥാർത്ഥ ഫലം: എൻ.ഡി.എ 352–353 സീറ്റുകൾ നേടി (ബി.ജെ.പി 303), യു.പി.എ/കോൺഗ്രസ് സഖ്യം ഏകദേശം 91–93 സീറ്റുകൾ നേടി.
(2) 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം: എൻ.ഡി.എ 340 സീറ്റുകൾ
യഥാർത്ഥ ഫലം: എൻ.ഡി.എ 336 സീറ്റുകൾ നേടി (ബി.ജെ.പി 282).
(3) ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് 2013
ടുഡേയ്‌സ് ചാണക്യ പ്രവചിച്ചത്: ആം ആദ്മി പാർട്ടി ഏകദേശം 31 സീറ്റുകൾ, ബി.ജെ.പി 29 സീറ്റുകൾ.
യഥാർത്ഥ ഫലം: ആം ആദ്മി പാർട്ടി 28 സീറ്റുകളും, ബി.ജെ.പി 32 സീറ്റുകളും നേടി.
(4) സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ 2013 (മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഡൽഹി)
രാജസ്ഥാനും ഗുജറാത്തും — ബി.ജെ.പി-യ്‌ക്ക് ഭൂരിപക്ഷ വിജയമെന്ന പ്രവചനം (അതുതന്നെ നടന്നു).
മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, കേരളം, പശ്ചിമ ബംഗാൾ — വിവിധ പാർട്ടികൾക്കായുള്ള അവരുടെ സീറ്റു പ്രവചനങ്ങൾ കൂടുതലായും യഥാർത്ഥ ഫലങ്ങളോട് പൊരുത്തപ്പെട്ടു.
കാർണാടകയിൽ (ബി. എസ്. യെദ്യൂരപ്പയുടെ കീഴിൽ) ബി.ജെ.പി വീണ്ടുമുയരും എന്നതും അവർ സൂചിപ്പിച്ചിരുന്നു, അന്ന് മറ്റുള്ളവർ കടുത്ത മത്സരമെന്ന നിലയിലായിരുന്നു പ്രവചിച്ചത്.
************************
ഇനി ഇന്നലെ അവർ പ്രസിദ്ധീകരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകനം നോക്കൂ.
UDF - 60 - 78
LDF - 55 -73
NDA - 3 - 11
ആർക്കാണ് ഭരിക്കാൻ ഭൂരിപക്ഷം കിട്ടുക എന്നത് തുലാസിലാണ്.
**************************
ഇനി നക്ഷത്ര ജ്യോതിഷം ഉപയോഗിച്ചപ്പോൾ ഗ്രഹങ്ങൾ എന്നോട് വെളിപ്പെടുത്തിയ കാര്യങ്ങൾ നോക്കാം. (ഏപ്രിൽ 12,2026 -ണ് ഞാനിത് പ്രസിദ്ധപ്പെടുത്തിയിരുന്നു.)
UDF: 55 ± 3
LDF: 70 ± 3
BJP: 12 ± 3
തുടക്കത്തിലേ അനിശ്ചിതത്വത്തിനൊടുവിൽ, LDF പരസഹായമില്ലാതെ സർക്കാർ രൂപീകരിക്കാനാണ് കൂടുതൽ സാധ്യത.
ഇതിൽ 'റ്റുടെയ്സ് ചാണക്യ' -യുടെ നിഗമനം വിശ്വസിക്കാനും പിന്തുടരാനും ആളുകൾക്ക് എളുപ്പത്തിൽ കഴിയും. കാരണം ഭൂരിപക്ഷം മലയാളികളും ശാസ്ത്രമതവിശ്വാസികളാണ്. ഞാനുപയോഗിച്ചത് ഒകൾട്ട് സയൻസാണ്.നിഗൂഢശാസ്ത്രം. അത് ആളുകൾ നിസ്സാരമായി പരിഹസിച്ച് തള്ളും .
മെയ് നാലാം തീയതി നോക്കാം...!

