കിടങ്ങൂര്‍ സൗത്ത്: ചേലമലയില്‍ ടി.കെ. ബേബിയുടെ (79) സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 26-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ സംസ്കാരം നടത്തപ്പെടും. മൃതശരീരം ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
മാതാപിതാക്കള്‍: ചേലമലയില്‍ പരേതരായ കുര്യനും കുഞ്ഞേലിയും.
ഭാര്യ: കോട്ടയം എസ്.എച്ച്. മൗണ്ട് മുളകുമറ്റത്തില്‍ കുടുംബാംഗമായ അന്നാമ്മ.
മക്കള്‍: ജോസിനി, ജോജിനി, ജോജിമോന്‍, ജോമിനി.
മരുമക്കള്‍: കുഞ്ഞുമോന്‍ എള്ളങ്കില്‍ (ഉഴവൂര്‍), സജി ഫിലിപ്പ് പള്ളിത്താഴത്ത് (കല്ലറ), റ്റെസി തെക്കേവഞ്ചിപ്പുരയ്ക്കല്‍ (പാലത്തുരുത്ത്), ബിനീഷ് ചാഴിലത്ത് (കിഴക്കേ നട്ടാശ്ശേരി).
സഹോദരങ്ങള്‍: പരേതനായ മാത്യു (കുട്ടപ്പന്‍), പരേതയായ അന്നക്കുട്ടി, പരേതയായ മറിയക്കുട്ടി, ഫിലിപ്പ് (കുഞ്ഞുമോന്‍).

ടി.കെ. ബേബി ചേലമലയിൽ

