PRAVASI

തുമ്പമൺ ഗവൺമെന്റ് യു.പി സ്കൂളിന്റെ -132 മത് വാർഷികം ഗംഭീരമായി ആഘോഷിച്ചു

Blog Image

കാൽഗറി : ചരിത്രം ഉറങ്ങുന്ന തുമ്പമണ്ണിൽ എ.ഡി 1894 ൽ സ്ഥാപിതമായ ഗവൺമെന്റ് യു .പി സ്കൂളിന്റെ 132-മത് വാർഷികം അദ്ധ്യാപകരും , അനദ്ധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും, പൂർവ വിദ്യാർത്ഥികളും പങ്കെടുത്ത്‌  ഗംഭീരമായി ആഘോഷിച്ചു.

 സിവിൽ പോലീസ് ഓഫീസറും - സിനിമ , സീരിയൽ കലാകാരനുമായ  സാബു നാരായണൻ മുഖ്യാതിഥിയായ വാർഷിക സമ്മേളനത്തിൽ പി .റ്റി .എ  പ്രസിഡന്റ്  അരുൺകുമാർ സി.എം  അദ്ധ്യക്ഷത വഹിച്ചു,  തുമ്പമൺ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ്‌കുമാർ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്തു ആരോഗ്യ - വിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ   ശാമുവേൽ മാത്യു , ഗ്രാമ പഞ്ചായത്തു അംഗം ഷൈനി ജോൺ വർഗിസ്, സ്കൂൾ ലീഡർ കുമാരി ജുവൽ സൂസൻ എബ്രഹാം , പൂർവവിദ്യാർത്ഥികളായ  ജോസഫ് ജോൺ  കാൽഗറി ,ലഫ്റ്റനന്റ് കേണൽ ഷൈനി .കെ .എബ്രഹാം എന്നിവർ ആശംസ പ്രസംഗം നടത്തി . 

തുടർന്ന്   സാബു നാരായണൻ  സദസ്സിലെ അംഗങ്ങളെയും കൂട്ടി നടത്തിയ കലാപരിപാടികൾ എല്ലാവരും ആസ്വദിച്ചു . ഒപ്പം ഇപ്പോൾ സമൂഹത്തിലും , വിദ്യാർത്ഥികളുടെ ഇടയിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്നപയോഹത്തിന്റെ ദോഷങ്ങളും , അതിനെ ചെറുക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും  അദ്ദേഹം ഊന്നി പറഞ്ഞു . തുമ്പമൺ ഗ്രാമ പഞ്ചായത്തു ആരോഗ്യ - വിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ   ശാമുവേൽ മാത്യു സ്കൂളിലെ പ്രതിഭകൾക്ക് സമ്മാനം വിതരണം ചെയ്തു . മീറ്റിംഗിന് പ്രഥമാധ്യാപിക  ശ്രീമതി റൂബി മാത്യു സ്വാഗതവും , സീനിയർ അസിസ്റ്റന്റ് ശ്രീമതി രേഖ .സി.വി. നന്ദിയും പറഞ്ഞു .പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.