PRAVASI

മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ട് 'ത്രൂ ഹെർ ഐസ്'

Blog Image

സാൻ ഡിയാഗോ: മലയാള സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ആസ്പദമാക്കി കാലിഫോർണിയയിൽ 'ത്രൂ ഹെർ ഐസ്' (Through Her Eyes) എന്ന ഫോട്ടോബുക്ക് പ്രകാശനം ചെയ്തു. 1900 മുതൽ 2024 വരെയുള്ള നോവലുകളിലെ മനസ്സിൽ തങ്ങി നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ പുനരാവിഷ്കരണം ചെയ്തത് കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ ആണ്. ഡോക്ടർ ചിനോ മണ്ണിക്കരോട്ട് സംവിധാനം ചെയ്ത ഫോട്ടോഷൂട്ടിൽ പങ്കെടുത്തത് സാൻ ഡിയാഗോയിൽ ഉള്ള ഒരു പറ്റം മലയാളി സ്ത്രീകളാണ്.


കഥാകൃത്ത്‌ എഴുതിയ വിവരണങ്ങൾക്ക് ‌ അപ്പുറം ഒരു കഥാപാത്രം വായനക്കാരുടെ മനസ്സിൽ എങ്ങനെ പതിക്കുന്നുവോ, അങ്ങനെ അവരെ പുനരാവിഷ്കരിക്കാൻ ആണ് ശ്രമിച്ചതെന്ന് സംവിധായിക ചിനോ മണ്ണിക്കരോട്ട് പറഞ്ഞു. ഒരോ കാലഘട്ടത്തിലെ കഥകൾ മനസിലാക്കാനും, എന്തുകൊണ്ട് ഒരു കഥാപാത്രം ആ രീതിയിൽ പ്രതികരിച്ചു അല്ലെങ്കിൽ പ്രതികരിച്ചില്ല എന്ന് മനസിലാക്കണമെങ്കിൽ അവരുടെ ജീവിതങ്ങൾ അവരുടെ കണ്ണുകളിലൂടെ കാണണം. അങ്ങനെ ആണ് പുസ്തകത്തിന് 'ത്രൂ ഹെർ ഐസ്' എന്ന പേര് തിരഞ്ഞെടുത്തത്. അതുപോലെ കൗതുകരമായ ഈ സംരംഭത്തിൽ ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിച്ചത് സ്ത്രീകൾ ആയിരുന്നു. ഷാലിമ സിദ്ധിക്ക് ആണ് ചിത്രങ്ങൾ പകർത്തിയത്. മോഡലുകളുടെ കാസ്റ്റിംഗ്, ചിത്രങ്ങളുടെ എഡിറ്റിംഗ്, ബുക്ക് ഡിസൈൻ എന്നിവ സംവിധായിക ആയ ചിനോ നിർവഹിച്ചു. കൂടാതെ, ഷാജി എൻ കരുണിന്റെ വാനപ്രസ്ഥത്തിലെ സുഭദ്രയാവുകയും ചെയ്തു.

മിനി പിള്ള, ദിവ്യ മോഹൻ, പത്മജ പൊറ്റത്തിൽ, ടിന തോമസ്, ലക്ഷ്മി വിജയചന്ദ്രൻ, ദീപ മേനോൻ, ശ്രീലേഖ ഹരിദാസ്, രശ്മി ഭൂതലിംഗം, സുജ ജയൻ, നീമ നായർ, വിധു.എം.നായർ, ബിന്ദു മേക്കോത്ത്, ഗൗരി അർജുൻ, നസീഹ മച്ചിങ്ങൽ, അഞ്ജു ശ്രീനിവാസൻ, ജീവ എബ്രഹാം, ശ്രുതി സുകുമാരൻ, റോഷ്‌നി രാമചന്ദ്രൻ, റീന രാമചന്ദ്രൻ, നിഷ ശിവശങ്കരൻ, സ്മിജി സോണി, പൂർണിമ ഗോപകുമാർ, ചിന്നു സൂരജ്, ജെയിൻ ജേക്കബ്, സജിത സിദ്ധിഖ്, സാലു ജോൺ എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഡലുകൾ.

ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഓരോ സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതങ്ങളെ കുറിച്ചും, ഇന്നും അവർക്കു ഉള്ള പ്രസക്തിയെ പറ്റിയും സംവിധായിക മനോഹരമായി വിവരിച്ചിട്ടുണ്ട്. തകഴിയുടെ കറുത്തമ്മയും, മലയാറ്റൂരിന്റെ യക്ഷിയും, ഉറൂബിന്റെ ഉമ്മാച്ചുവും മുതൽ 2024ലിൽ മലയാളത്തിലേക്ക് തർജമ ചെയ്ത 'ജലജന്മങ്ങൾ' എന്ന നോവലിലെ മറിയാമ്മയും അടക്കം 27 സ്ത്രീ കഥാപാത്രങ്ങൾക്കാണ് ഈ പുസ്തകത്തിലൂടെ ജീവൻ വച്ചത്. സാൻ ഡിയാഗോ എന്ന നഗരത്തിലെ പലയിടങ്ങൾ കേരളം ആക്കി മാറ്റിയത് ഈ ഫോട്ടോഷൂട്ടിനെ വളരെ അധികം ശ്രദ്ധേയമാക്കി. വിശ്വവിഖ്യാതമായ മലയാള സാഹിത്യത്തെ മലയാളം അറിയാത്ത പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്ന വലിയ ലക്‌ഷ്യം ആയിരുന്നു ഈ ഉദ്യമത്തിന് പിന്നിൽ. ഇതൊനോടകം പുസ്തകത്തിന്റെ ഒരുപാട് കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് കിട്ടുന്ന പണം ആതുരസേവനത്തിനായി ഉപയോഗിക്കും എന്ന് "Through Her Eyes" ടീം അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.