ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്നില്‍ വോട്ട് ചോദിച്ചെത്തുകയാണ്
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വീണ്ടും മത്സരിക്കുവാന്‍ പാർട്ടി നിയോഗിച്ചിരിക്കുന്നു
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ട് നാടിനും ജനങ്ങള്‍ക്കുമായി നിരവധി വികസന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നടത്തി ഒപ്പമുണ്ടാകുവാന്‍ കഴിഞ്ഞിട്ടുണ്ട്
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭാവിയെ കരുതിയുള്ള വികസന നയത്തില്‍ അധിഷ്ഠിതമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളിലൂടെ അരൂരില്‍ ധാരാളം മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാധിച്ചു.റോഡുകളും പാലങ്ങളും സ്കൂള്‍ കെട്ടിടങ്ങളും ആശുപത്രി സൗകര്യങ്ങളിലും തുടങ്ങി ഉണ്ടായ മുന്നേറ്റങ്ങള്‍ ഇതിനെല്ലാം ഉദാഹരണങ്ങളാണ്
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ LDF സര്‍ക്കാറിന്റെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ രാജ്യത്തെ തന്നെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി ഉയര്‍ത്തി.ഈ വികസന ജൈത്രയാത്ര തുടരേണ്ടത് നാടിന്റെ ആവശ്യമാണ് അതിനായുള്ള പിന്തുണ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു
ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു
സ്നേഹത്തോടെ,
ദെലീമ

