PRAVASI

തോമസ്‌ പാറേട്ട് (തൊമ്മി സാര്‍ ) അന്തരിച്ചു കേരളാ എക്സ് പ്രസിന്റെ എഴുത്തുകാരനായിരുന്ന തൊമ്മിസാറിന് ആദരാഞ്ജലികൾ

Blog Image

കുറുമുള്ളൂര്‍/നീണ്ടൂര്‍ : ചാമക്കാലാ സെന്റ്‌ ജോണ്‍സ് എല്‍ പി സ്കൂള്‍ മുന്‍ അദ്ധ്യാപകനും കുറുമുള്ളൂര്‍ എ വി ജി എം പബ്ലിക് ലൈബ്രറി മുന്‍ പ്രസിഡണ്ടുമായ തോമസ്‌ പാറേട്ട് ( തൊമ്മി സാര്‍ -91 ) അന്തരിച്ചു  .
ചാമക്കാലാ, മാഞ്ഞൂര്‍, കുറുമുള്ളൂര്‍ പ്രദേശത്തെ മൂന്നു തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് മറക്കാനാവാത്ത ജീവിത പാഠങ്ങള്‍ സമ്മാനിച്ച തൊമ്മി സാര്‍ സംശുദ്ധമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 

1934 നവംബര്‍ 19 ന് കുറുമുള്ളൂര്‍ പാറേട്ട് ഉലഹന്നാന്‍ – മറിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ജനനം. 1961 ജനുവരി 06 ന് ചാമക്കാല സെന്റ് ജോണ്‍സ് എല്‍. പി സ്കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 1985 ജൂണ്‍ 1 മുതല്‍ 1990 വരെ നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് എല്‍ പി സ്കൂളില്‍ പ്രഥമാദ്ധ്യാപകനായി ജോലി നോക്കുകയും ചെയ്ത ആദ്ദേഹം കുറുമുള്ളൂരിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു. കുറുമുള്ളൂര്‍ എ വി ജി എം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായി ഏഴു വര്‍ഷവും സെക്രട്ടറിയായി 23 വര്‍ഷവും സേവനം ചെയ്തു. ആറു പുസ്തകങ്ങളുടെയും നിരവധി ലേഖനങ്ങളുടെയും കര്‍ത്താവാണ്. അമേരിക്കയില്‍ ആയിരുന്നപ്പോഴും  ലൈബ്രറിയുടെ പുരോഗതിയെക്കുറിച്ചുമാത്രമേ അദ്ദേഹം ചിന്തിച്ചിരുന്നുള്ളൂ. അദ്ധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ചശേഷം കുടുംബസമേതം അമേരിക്കയിലേയ്ക്ക് കുടിയേറിയ തൊമ്മി സാര്‍ നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 
ഭാര്യ സെലിൻ നീണ്ടൂര്‍ തച്ചേട്ട് കുടുംബാംഗമാണ്. മക്കള്‍ ബെറ്റി (ചിക്കാഗോ ), ജോണ്‍ (ബോണാ-ഫ്ലോറിഡ ).മരുമക്കള്‍ സജി പൂതൃക്കയില്‍ , ലിപിത.കേരളാ എക്സ്പ്രസിൽ  തൊമ്മിസാറിൻ്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തോമസ്‌ പാറേട്ട് (തൊമ്മി സാര്‍ )

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.