PRAVASI

പുതുപ്പള്ളിയിലെത്തി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രണാമമർപ്പിച്ചു

Blog Image

കോട്ടയം: കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലിനായാണ് താൻ പുതുപ്പള്ളിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായ അർപ്പണബോധത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയിലെ 71 പുതുമുഖ എംഎൽഎമാരെ നിയമസഭാ നടപടികളിൽ പ്രാപ്തരാക്കുന്നതിനും അവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും പ്രത്യേക പരിഗണന നൽകുമെന്ന് സ്പീക്കർ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ പദവിയിലെത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീന് 35 വോട്ടും, ബിജെപി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് 3 വോട്ടും ലഭിച്ചു. കേരള നിയമസഭാ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. കല്ലറ സന്ദർശിക്കുന്നതിന് മുന്നോടിയായി സ്പീക്കർ ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെയും കണ്ടിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.