PRAVASI

തിരുവോണം വ്യത്യസ്ത അനുഭവമാക്കി തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റി

Blog Image

കേരളാ സ്നേഹ കൂട്ടായ്മയും തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റി യും സംയുക്തമായി തിരുവോണ നാളിൽ തിരുവല്ല പട്ടണത്തിൽ തെരുവിൽ അലയുന്നവരെ ഒന്നിച്ച് ചേർത്ത് അവരോടൊപ്പം അവർ പാർക്കുന്ന തെരുവിൽ തന്നെ ഓണ സദ്യ നൽകി ഭക്ഷിക്കുവാനുള്ള തീരുമാനം തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ വർഗ്ഗീസ് മാമ്മനും സ്നേഹകൂട്ടായ്മയുടെ കൺവീനർ ജെയിംസും ചേർന്നെടുത്തതാണ്. ഓണത്തിൻ്റെ സന്തോഷവും സമൃദ്ധിയും പങ്കിടുമ്പോൾ ഭവന രഹിതരായി ആരോരുമില്ലാതെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് തെരുവിൽ കഴിയുന്നവരെ ഒപ്പം ചേർത്ത് പിടിക്കുന്ന പുതിയ അനുഭവമായാണ് ഈ ഓണം തിരുവല്ല പട്ടണത്തിൽ ഇവർ ആഘോഷിക്കുന്നത്. ഈ അനുഭവങ്ങൾക്ക് നേതൃത്വം നൽകുന്നത് കഴിഞ്ഞ 20 വർഷമായി തിരുവല്ലയിൽ പ്രവർത്തിക്കുന്ന അഡ്വ വർഗ്ഗീസ് മാമ്മൻ പ്രസിഡൻ്റായുള്ള തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റിയും കേരളത്തിലുടനീളം സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വരെ ചേർത്ത് നിർത്തുന്ന കേരളാ സ്നേഹ കൂട്ടായ്മയും സംയുക്തമായാണ്.ജയിംസ് മാത്യുവിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹകൂട്ടായ്മ സമൂഹത്തിൽ നിരാലംബരായ അനാഥരായ തെരുവിൽ താമസിക്കുന്ന പാവങ്ങളെ ഏറ്റെടുക്കുകയും അവരെ ആതുര ശുശ്രുഷ നൽകുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന സേവനം കഴിഞ്ഞ 15 വർഷക്കുമോയി തിരുവല്ലയിൽ തുടർന്ന് വരികയാണ്.
സെപ്റ്റംബർ അഞ്ചാം തീയതി തിരുവോണ ദിവസം തിരുവല്ല YMCAയ്ക്ക് സമീപം 11.30 നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.