ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ തിരുബാലസഖ്യം കുട്ടികൾക്കായി അവധിക്കാല
" ഉണ്ണിക്കളരി" ക്ലാസ്സിന് തുടക്കമായി. പഠനവും കളികളും മറ്റും ഉൾപ്പെടുത്തി നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് അവധിക്കാലത്ത്
എല്ലാ ഞായറാഴ്ചകളിലും രാവിലെ 10.15 മുതൽ 11.30 വരെ നടത്തപ്പെടുന്നു.
" ഉണ്ണിക്കളരി " ക്ലാസ്സിന് ഹാന ചേലയ്ക്കൽ, സാറ മുളയാനിക്കുന്നേൽ എന്നിവർ നേതൃത്വം നൽകുന്നു.






